മോഡിയുടെ ഓഫീസിലെ സ്ത്രീയെപ്പറ്റി അന്വേഷിക്കുന്നു

കോടികള്‍ മറിയുന്ന ഐപിഎല്‍ ഇടപാടുകളില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ മോഡിയുടെ വസതിയിലും ഓഫീസിലും റെയ്ഡ് നടത്തിയത്. ഐപിഎല്‍ ചെയര്‍മാനെ വ്യാഴാഴ്ച രാത്രി എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യുകയുമുണ്ടായി.
4 സീസണ്‍സ് ഹോട്ടലിലെ 33ാം നിലയിലുള്ള മോഡിയുടെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുന്നതിന് അര മണിക്കൂര്‍ മുമ്പാണ് സ്ത്രീ ഇറങ്ങിപ്പോയത്. ഇവരുടെ കൈവശം ലാപ് ടോപ്പും കുറച്ച് ഫയലുകളും ഉണ്ടായിരുന്നതായി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
ഈ സ്ത്രീയെപ്പറ്റിയുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ പേര് വെളിപ്പെടുത്താന്‍ അവര്‍ വിസമ്മതിച്ചു. ലാപ്‌ടോപ്പിലും ഫയലുകളിലും എന്തൊക്കെ വിവരങ്ങള്‍ ഉണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ അന്വേഷിയ്ക്കുന്നത്.












Click it and Unblock the Notifications