മോഡിയെ കാത്തിരിക്കുന്നത് തരൂരിന്റെ വിധി?

മെയ് രണ്ടിന് ചേരുന്ന ബിസിസിഐയുടെ അടുത്ത യോഗത്തില്‍ മോഡിയ്‌ക്കെതിരെ പ്രമേയം അവതരിപ്പിയ്ക്കാന്‍ പ്രസിഡന്റ് ശശാങ്ക് മനോഹറും സെക്രട്ടറി എന്‍ ശ്രീനിവാസനും മുന്നില്‍നിന്ന് നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മോഡിയ്ക്ക് കടിഞ്ഞാണിടുകയോ, അല്ലെങ്കില്‍ അദ്ദേഹത്തിന് പുറത്തേയ്ക്കുള്ള വഴി തുറക്കുകയോ ചെയ്യുന്നതായിരിക്കും പ്രമേയം.
മോഡിയ്‌ക്കെതിരായ അന്വേഷണം ആദായനികുതി വകുപ്പ് കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചിരുന്നുവെന്നും ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഎല്‍ രണ്ടാം സീസണില്‍ സുരക്ഷയുടെ കാരണം പറഞ്ഞ് ആഭ്യന്തര മന്ത്രി ചിദംബരവുമായി ഇടഞ്ഞതാണ് മോഡിയ്‌ക്കെതിരെയുള്ള അന്വേഷണത്തിന് വഴിതെളിച്ചത്.
മൂന്ന് വര്‍ഷം മുന്‍പ് ഒന്നുമല്ലാതിരുന്ന മോഡി ഇപ്പോള്‍ ആഡംബര കാറുകളുടെയും കപ്പലിന്റെയും സ്വകാര്യ ജറ്റ് വിമാനത്തിന്റെയും ഉടമസ്ഥനാണ്. ചുരുങ്ങിയ കാലയളവില്‍ മോഡി പണം വാരിക്കൂട്ടിയതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ സര്‍ക്കാരിന് മുമ്പിലെത്തിയിരുന്നു. സഹായികളെ ബിനാമികളാക്കി ഐപിഎല്‍ മത്സരങ്ങളുടെ വാതുവെയ്പില്‍ പോലും മോഡി പങ്കാളിയായിയെന്നും ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളതായി സൂചനകളുണ്ട്.












Click it and Unblock the Notifications