Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ഡപത്തില്‍ നിന്നും വധു ഇറങ്ങിപ്പോയി

തൃപ്പൂണിത്തുറ: താലികെട്ടാന്‍ തയ്യാറായി നിന്ന വരനെയും കുടുംബാംഗങ്ങളെയും അമ്പരപ്പിച്ചുകൊണ്ട് മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് വിവാഹത്തിന് താല്പര്യമില്ലെന്ന് പറഞ്ഞ് വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

വിവാഹം മുടങ്ങിയതിനെത്തുടര്‍ന്ന് വരന്‍ പൊലീസില്‍ പരാതി നല്‍കി. വിവാഹം മുടങ്ങിയതുമൂലം തങ്ങള്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുന്നും അത് വധുവിന്റെ വീട്ടുകാരില്‍ നിന്ന് വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ടാണ് വരന്‍ അമ്പലമേട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഞായറാഴ്ച തൃപ്പൂണിത്തുറയിലെ കരിമുകളിന് സമീപമായിരുന്നു സംഭവം. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവും കരിമുകള്‍ സ്വദേശിയായ യുവതിയുമായുള്ള വിവാഹമാണ് തീര്‍ത്തും അപ്രതീക്ഷിതമായി മുടങ്ങിയത്.

ഞായറാഴ്ച രാവിലെ 11.30 ഓടെ വധൂഗൃഹത്തിലായിരുന്നു താലികെട്ട് നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി അണിഞ്ഞൊരുങ്ങി നിന്ന വധുവിന് വരന്‍ മന്ത്രകോടി കൊടുത്തു. തുടര്‍ന്ന്, മുഹൂര്‍ത്തമായി, താലികെട്ടാം എന്ന് കാര്‍മികന്‍ പറഞ്ഞപ്പോഴാണ് വിവാഹത്തിന് താല്പര്യമില്ലെന്ന് എന്ന് പറഞ്ഞ് വധു വീട്ടിനകത്തേയ്ക്ക് കയറിപ്പോയത്.

വിവാഹത്തിന് വരന്റെ ഭാഗത്തുനിന്ന് നൂറോളം പേര്‍ എത്തിയിരുന്നു. വധൂഗൃഹത്തില്‍ വിവാഹ സത്കാരമായി സദ്യയും ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് 2.30 ഓടെ പോലീസിന് പരാതി കൊടുത്ത് വരനും കൂട്ടരും തിരിച്ചുപോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+