Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിയുടെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നു

കൊല്‍ക്കത്ത: തന്റെ അഭിപ്രായം കണക്കിലെടുക്കാതെ സ്വകാര്യ കമ്പനിയില്‍ ജോലിയ്ക്കു ചേര്‍ന്ന ഭാര്യയെ ഭര്‍ത്താവ് വെടിവച്ചുകൊന്നു.

ബാംഗാളിലെ ഖാര്‍ദയിലാണ് സംഭവം. 32കാരനായ ഓട്ടോ ഡ്രൈവര്‍ ഗോപാല്‍ ഘോഷാണ് ഭാര്യ സുജാത(28)യെ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുവച്ചുതന്നെ സുജാതയുടെ മരണം സംഭവിച്ചിരുന്നു. ഇവരുടെ ശരീരത്തില്‍ നിന്നും 3 വെടിയുണ്ടകള്‍ കണ്ടെടുത്തിട്ടുണ്ട്.

9എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് കൊല നടത്തിയത്. സംഭവത്തെത്തുടര്‍ന്ന് പ്രദേശവാസികള്‍ ഗോപാലിനെ ആക്രമിച്ചു ഇവരില്‍ നിന്നും പൊലീസാണ് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

ജോലികഴിഞ്ഞുവരുന്ന ഭാര്യയെക്കാത്ത് ഗോപാല്‍ വീടിനടുത്തുള്ള ചായക്കടയില്‍ നില്‍ക്കുകയായിരുന്നുവത്രേ. ഇയാള്‍ വളരെ അസ്വസ്ഥനായിരുന്നുവെന്നും എന്നാല്‍ കൊലനടത്താനുള്ള പുറപ്പാടായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞില്ലെന്നും സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഓട്ടോയില്‍ വീട്ടിലേയ്ക്ക് വരുകയായിരുന്ന സുജാത വീടിന് അടുത്തേയ്ക്ക് എത്താറായപ്പോള്‍ ഓട്ടോയുടെ അടുത്തേയ്ക്ക് നാലഞ്ച് അടി നടന്നാണത്രേ ഗോപാല്‍ നിറയൊഴിച്ചത്. മൂന്നുവട്ടം വെടിവച്ചു. ഒന്ന് നെഞ്ചിന്റെ ഇടതുഭാഗത്തും ഒന്ന് വയറ്റിലും ഒരെണ്ണം തുടയിലുമാണ് തറച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സുജാത ഓട്ടോയ്ക്കുള്ളില്‍ വച്ചുതന്നെ മരിച്ചിരുന്നു. തനിയ്ക്ക് ഭാര്യ ജോലിയ്ക്കുപോകുന്നത് ഇഷ്ടമായിരുന്നില്ലെന്നും തന്നെ അനുസരിക്കാതെ ജോലിയ്ക്കു ചേര്‍ന്നതിനെത്തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നും ഗോപാല്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ജനക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ ഗോപാല്‍ അത്യാസന്നനിലയിലാണ്, മരണത്തില്‍ നിന്നും ഇയാള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ചൊവ്വാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+