കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഗിനെ വ്യോമസേന ഒഴിവാക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

MIG
ദില്ലി: മിഗ് 21 വിമാനങ്ങള്‍ വ്യോമസേനയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റണി ലോക്‌സഭയെ അറിയിച്ചു.

ഉപയോഗിക്കാവുന്നതിന്റെ പരമാവധി കാലം പിന്നിട്ടതിനാലാണ് ഇവ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചരിക്കുന്നത്. 30-40 വര്‍ഷമാണ് ഒരു വിമാനത്തിന്റെ ആയുസ്. മാര്‍ച്ചില്‍ ഹൈദരാബാദിലെ ബീഗംപേട്ടില്‍ കിരണ്‍ വിമാനം വ്യോമാഭ്യാസത്തിനിടെ തകരാനിടയായ സംഭവത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ആന്റണി തള്ളി.

ഏകദേശം 200 മിഗ് വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമായി തുടരുന്നത്. ഇതില്‍ 121 എണ്ണം അപ്‌ഗ്രേഡ് ചെയ്തിരുന്നു. ഈ വിമാനങ്ങള്‍ 2017 വരെ ഉപയോഗിക്കാനാവും. ബാക്കിയുള്ള എണ്‍പതോളം വിമാനങ്ങള്‍ അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കാനാണ് തീരുമാനം. സമീപകാലത്തായി ഒട്ടേറെ മിഗ് വിമാനങ്ങള്‍ തകര്‍ന്ന് വീണിരുന്നു.

അതേ സമയം 1985ല്‍ സേനയുടെ ഭാഗമായ കിരണ്‍ വിമാനങ്ങള്‍ ഇരുപത്തഞ്ചുവര്‍ഷത്തിനുള്ളില്‍ മൂന്നുതവണ മാത്രമാണ് അപകടമുണ്ടാക്കിയതെന്നും ഓരോ അപകടവും തക്കതായ ഗൗരവത്തില്‍തന്നെയാണു സര്‍ക്കാര്‍ കാണുന്നതെന്നും ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X