ദേവപ്രീതിയ്ക്കായി 60കാരിയെ ബലിനല്‍കി
റാഞ്ചി: ജാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയില്‍ ദേവ പ്രീതിക്കായി അറുപതുകാരിയെ ബലികൊടുത്തു.
സ്ത്രീയെ തട്ടിക്കൊണ്ടു പോയി ബലികൊടുത്ത പൂജാരിയെയും മൂന്ന് സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഖൈര ജാഗിര്‍ ഗ്രാമത്തില്‍ നിന്നുള്ള ബുധനി ദേവിയെ ഏപ്രില്‍ ഒമ്പതിനാണ് ഭുനേശ്വര്‍ ബൈഗ എന്ന പൂജാരിയും മൂന്ന് സഹായികളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്.
ബുധനിയ്ക്കായി അന്വേഷണം നടത്തുകയായിരുന്ന മകന്‍ കുന്ദന്‍ ഒരവോണിന് ബുധനാഴ്ചയാണ് അമ്മയുടെ വസ്ത്രങ്ങളും ആഭരണങ്ങളും മറ്റും കാടിനടുത്ത് നിന്ന് ലഭിച്ചത്. ഇതാണ് അന്വേഷണത്തിനു വഴിത്തിരിവായത്.
കുന്ദന്‍ ഗ്രാമീണരോട് നടത്തിയ അന്വേഷണത്തിലാണ് നാല് പേര്‍ ചേര്‍ന്ന് തന്റെ മാതാവിനെ ബലികൊടുത്തു എന്ന് മനസ്സിലായത്. ഉടന്‍ തന്നെ ഇയാള്‍ സംഭവം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
ഭുനേശ്വര്‍ കുറ്റസമ്മതം നടത്തി എന്നാണ് സൂചന. ജാര്‍ഖണ്ഡില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി 11 നരബലികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications