കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണ്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ല: ചിദംബരം

  • By Lakshmi
Google Oneindia Malayalam News

P Chidambaram
ദില്ലി: മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതിന് ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ലോക്‌സഭ സ്തംഭിപ്പിച്ചിരുന്നു.

ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ചുവരികയാണ്. എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും- ചിദംബരം വ്യക്തമാക്കി.

ഫോണ്‍ചോര്‍ത്തല്‍ പ്രശ്‌നത്തെക്കുറിച്ച് ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി പാര്‍ലമെന്റിനെ അറിയിച്ചു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കുമെന്നാണ് അറിയിപ്പ്.

സഭചേര്‍ന്ന് നോമിനേറ്റഡ് അംഗമായ ബി ജയശ്രീയുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായ ഉടനെയാണ് ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി ജെ പി അംഗങ്ങള്‍ ബഹളവുമായി നടുത്തളത്തിലിറങ്ങിയത്.

ബി ജെ പി അംഗങ്ങള്‍ക്ക് പിന്തുണയുമായി ഇടതു പാര്‍ട്ടികളും സമാജ്‌വാദി, രാഷ്ട്രീയ ജനതാദള്‍ അംഗങ്ങളും ചേര്‍ന്നതോടെ സഭാ നടപടികള്‍ പ്രക്ഷുബ്ദമാവുകയായിരുന്നു. ബഹളം കാരണം ചോദ്യോത്തരവേള ആരംഭിക്കാനായില്ല.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെയും ബിഹാര്‍ മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും ഫോണ്‍ ചോര്‍ത്തിയത് അടിയന്തരാവസ്ഥയുടെ മടങ്ങി വരവാണെന്നു ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ എല്‍.കെ. അഡ്വാനി സഭയില്‍ നടത്തിയ പ്രസ്താവനയില്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X