കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിനു വേണ്ടി ചാരവൃത്തി: ഉദ്യോഗസ്ഥ അറസ്റ്റില്‍

  • By Lakshmi
Google Oneindia Malayalam News

Arrest
ദില്ലി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യന്‍ ഉദ്യോഗസ്ഥ അറസ്റ്റിലായി. ഇസ്‌ലാമബാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥയായ മാധുരി ഗുപ്തയാണ അറസ്റ്റിലയാത്.

ഉറുദു ഭാഷയില്‍ നല്ല പ്രാവീണ്യമുള്ള മാധുരി പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തിട്ടുണ്ട്.

വിദേശകാര്യ സര്‍വീസില്‍ സെക്കന്‍ഡറി സെക്രട്ടറിയാണ് മാധുരി ഗുപ്ത. ചാരവൃത്തി നടത്തുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒന്‍പത് മാത്രമായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു.

സഹപ്രവര്‍ത്തകരും ഇവരുടെ പ്രവൃത്തിയെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. ഇതനുസരിച്ച് വിദേശകാര്യ മന്ത്രാലയവും റോയും അന്വേഷണം നടത്തിയിരുന്നു.

നാല് ദിവസം മുമ്പാണ് ഇവരെ ദില്ലിയിലേക്ക് വിളിച്ചുവരുത്തിയത്. സാര്‍ക്ക് ഉച്ചകോടിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ എന്ന വ്യാജേനയാണ് ഇവരെ വിളിച്ചുവരുത്തിയത്. ചോദ്യംചെയ്യലില്‍ ഐഎസ്‌ഐ ബന്ധം ഇവര്‍ സമ്മതിച്ചതിച്ചതിനെ തുടര്‍ന്ന് ദില്ലി പോലീസ് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ ഇവരെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.ഔദ്യോഗിക രഹസ്യനിയമം അനുസരിച്ചാണ് അറസ്റ്റ്. പാകിസ്താന് വിവരങ്ങള്‍ കൈമാറിയതിനാണ് മാധുരി ഗുപ്തയെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള അറിയിച്ചു.

മാധുരിക്ക് പുറമേ ഇസ്‌ലാമബാദിലെ റോയുടെ സ്‌റ്റേഷന്‍ മേധാവി ആര്‍.കെ ശര്‍മ്മയ്‌ക്കെതിരെയും ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ശര്‍മ്മയില്‍ നിന്ന് ലഭിച്ചിരുന്ന വിവരങ്ങളാണ് മാധുരി ഐഎസ്‌ഐക്ക് ചോര്‍ത്തിക്കൊടുത്തിരുന്നതെന്നാണ് ഗവണ്‍മെന്റ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X