കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് വെടിവെപ്പ്: ജില്ലാ ജഡ്ജി അന്വേഷിക്കും

  • By Ajith Babu
Google Oneindia Malayalam News

V S Achuthanandan
തിരുവനന്തപുരം: 2009 നവംബര്‍ 15ന് കാസര്‍കോട് നഗരത്തില്‍ ഉണ്ടായ പോലീസ് വെടിവയ്പിനിടയായ സാഹചര്യങ്ങളെക്കുറിച്ച അന്വേഷിക്കുന്നതിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കാസര്‍കോട് ജില്ലാ ജഡ്ജിയായ എംകെ പ്രേമലതയെ അന്വേഷണ കമ്മിഷണറായി നിയമിച്ചതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു. തിരുവനന്തപുരത്ത്് മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ഗ്രാമവികസ കമ്മിഷണറേറ്റിലെ ജീവനക്കാരുടെ തസ്തികകള്‍ സെക്രട്ടറിയേറ്റിലേക്ക് മാറ്റാന്‍ യോഗത്തില്‍ തീരുമാനമായി. ഇതുവഴി സംസ്ഥാന ഗ്രാമവികസന കമ്മിഷണറുടെ ആസ്ഥാനത്ത് പുതിയ തസ്തികകള്‍ സൃഷ്ടിയ്്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കാസര്‍കോട ജില്ലയിലെ കോയിപ്പാടി വില്ലേജില്‍ അഞ്ചേക്കര്‍ 60 സെന്റ് ഭൂമി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് സ്ഥാപിക്കുന്നതിനു വേണ്ടി ഐഎച്ച്ആര്‍ഡി ഡയറക്ടറുടെ പേരില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു.

മലബാര്‍ സ്പിന്നിംഗ് ആന്റ് വീവിംഗ് മില്‍സ് ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ്, കേരള സ്‌പോര്‍ട്‌സ് എന്നിവയുടെ വിപുലീകരണത്തിന് കെ.ഇഎസ്ടിസികെ, എസ്ഐഇ, എന്നീ ഏജന്‍സികളെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

അതേ സമയം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയര്‍മാന്‍ പിജെ ജോസഫുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. ജോസഫ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X