കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികപീഡനം: അധ്യാപകന് 30വര്‍ഷം തടവ്

  • By Lakshmi
Google Oneindia Malayalam News

നാദാപുരം:എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് ആറു കേസുകളിലായി 30 വര്‍ഷം കഠിനതടവ്.

കോഴിക്കോട് ജില്ലയിലെ പുളിയാവ് ഗവ. എല്‍.പി.സ്‌കൂള്‍ അധ്യാപകന്‍ എ.കെ. ഹരിദാസനെയാണ് (42) നാദാപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കെ.പി അനില്‍കുമാര്‍ ശിക്ഷിച്ചത്. അവസാന മൂന്നു കേസുകളിലെ ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന ആനുകൂല്യമുള്ളതിനാല്‍ മൊത്തം 16 വര്‍ഷം കഠിന തടവനുഭവിച്ചാല്‍ മതിയാവും.

2007 ഫിബ്രവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലാം ക്ലാസ് വിദ്യാര്‍ഥിനികളെ അധ്യാപകന്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ക്ലാസ് മുറികളിലും കമ്പ്യൂട്ടര്‍ മുറിയിലും വെച്ച് പലപ്പോഴായി തങ്ങളെ പീഡിപ്പിച്ചെന്ന് ആറു വിദ്യാര്‍ഥിനികള്‍ പരാതിപ്പെടുകയായിരുന്നു.

ആദ്യ പീഡനക്കേസില്‍ ആറു വര്‍ഷവും രണ്ടും മൂന്നും കേസുകളില്‍ അഞ്ചുവര്‍ഷം വീതവും നാലും അഞ്ചും കേസുകളില്‍ ആറു വര്‍ഷം വീതവും ആറാമത്തെ കേസില്‍ രണ്ടുവര്‍ഷവും കഠിന തടവാണ് വിധിച്ചത്.

ആദ്യ അഞ്ചു കേസുകളിലായി വിദ്യാര്‍ഥിനികള്‍ക്ക് 4,000 രൂപ വീതം ആകെ 20,000 രൂപ നഷ്ടപരിഹാരവും നല്കണം. പിഴ അടയ്ക്കുന്നില്ലെങ്കില്‍ ആദ്യത്തെ അഞ്ചു കേസുകളില്‍ ആറു മാസം വീതമായി 30 മാസം കഠിന തടവനുഭവിക്കണം.

ആദ്യത്തെ മൂന്നു കേസുകളിലും 16 വര്‍ഷം ശിക്ഷ അനുഭവിക്കണം. പിന്നീടുള്ള മൂന്നു കേസുകളിലെ ശിക്ഷയായ 14 വര്‍ഷം ഇതിനോടൊപ്പം അനുഭവിച്ചാല്‍ മതി.

354, 377, 506 (1) വകുപ്പുകള്‍പ്രകാരം മാനഭംഗം, പ്രകൃതിവിരുദ്ധ ലൈംഗികപ്രവൃത്തി, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍പ്രകാരം അധ്യാപകന്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി.

അധ്യാപകനായ പ്രതിയുടെ സമൂഹത്തിലെ നിലവാരം കണക്കിലെടുത്തും വിദ്യാര്‍ഥിനികളുടെ മാനസികാവസ്ഥ പരിഗണിച്ചും ഉയര്‍ന്ന ശിക്ഷ നല്കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

ആറു കേസുകളിലായി നൂറിലേറെ സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. ഐ.ജി. ബി. സന്ധ്യയുടെ മേല്‍നോട്ടത്തില്‍ അന്നത്തെ വടകര ഡിവൈ. എസ്.പി. കെ.ആര്‍. പ്രേമചന്ദ്രനാണ് കേസന്വേഷിച്ചത്. 90 ദിവസം കൊണ്ടാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

സംഭവം വിവാദമായതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ സുരക്ഷയ്ക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവുതന്നെയിറക്കിയിരുന്നു. അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X