സ്‌പെക്ട്രം വിവാദം:കരുണാനിധി ദില്ലിയില്‍

കേന്ദ്ര മന്ത്രിസഭയിലെ ഡിഎംകെ പ്രതിനിധിയായ ടെലികോം മന്ത്രി രാജയുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിന്റെ നിജസ്ഥിതി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് പ്രസിഡന്റ്് സോണിയ ഗാന്ധി എന്നിവര്‍ക്ക് മുന്നില്‍ വിശദീകരിയ്ക്കുകയാണ് കരുണാനിധിയുടെ ലക്ഷ്യം.
പാര്‍ലമെന്റ് സമ്മേളം നടക്കുന്നതിനാല്‍ രാജക്കെതിരായ ആരോപണം ഉന്നയിച്ച് സഭ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.
മകനും രാസവളം മന്ത്രിയുമായ അഴഗിരി ലോക്‌സഭയില്‍ ഹാജരായി അംഗങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാത്തതിനെപ്പറ്റിയും കരുണാനിധി വിശദീകരിയ്ക്കും. പാര്‍ലമെന്റ് നടപടികളിലും മന്ത്രിസഭായോഗങ്ങളിലും അഴഗിരി പങ്കെടുക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നില്ലെന്നും ആരോപിച്ച് പ്രതിപക്ഷമായ ബിജെപി പല തവണ പാര്‍ലമെന്റില്‍ ബഹളം വച്ചിരുന്നു. ഇക്കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യാനാണ് കരുണാനിധിയുടെ സന്ദര്‍ശനം.












Click it and Unblock the Notifications