കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായകള്‍ക്കായി ഒരു രക്തബാങ്ക്

  • By Lakshmi
Google Oneindia Malayalam News

ചെന്നൈ: നായകള്‍ക്കുവേണ്ടി ചെന്നൈയിലൊരു രക്തബാങ്ക്, തമിഴ്‌നാട് വെറ്റെറിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയാണ് നായകള്‍ക്കായി രക്തബാങ്ക് തുടങ്ങിയിരിക്കുന്നത്.

ഇത്തരത്തില്‍ രാജ്യത്ത് ആദ്യത്തേതാണിത്. രക്തസ്വീകരണയൂണിറ്റ്, ഗ്രൂപ്പ് നിര്‍ണയത്തിനുള്ള സംവിധാനം,നായകള്‍ക്കുണ്ടാകുന്ന രക്തസംബന്ധമായരോഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള സംവിധാനം,ര ക്തം കേടുകൂടാതെ സൂക്ഷിക്കുന്നതിനുളള സാങ്കേതികയൂണിറ്റ് എന്നിവ ചേര്‍ന്നതാണ് ബ്ലഡ് ബാങ്ക്.

ഇവിടെ 28ഓളം ദാതാക്കള്‍ ഇതിനകം തന്നെ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ പത്തോളം രക്തദാനവും ഇവിടെ നടന്നു കഴിഞ്ഞു.

എഹ്രിലിസ്യ കാനിസ് രോഗം ബാധിച്ച നായകള്‍ക്കാണ് പ്രധാനമായും രക്തം മാറ്റല്‍ ചികിത്സ നടത്തിയത്. ചുവന്ന രക്താണുക്കള്‍ നശിക്കുന്നതാണ് ഈ രോഗം. മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി നായകള്‍ക്ക് എട്ട് രക്തഗ്രൂപ്പുകള്‍ ആണുള്ളത്.

ഇതില്‍ ഡിഇഎ1.1 നെഗറ്റിവാണ് പ്രധാനഗ്രൂപ്പ് . ഈ രക്തഗ്രൂപ്പ് ഉള്ള നായക്ക് മറ്റ് ഏതൊരു നായക്ക് വേണമെങ്കിലും രക്തം നല്‍കാവുന്നതാണ്.

ഒരു വയസ് മുതല്‍ എട്ട് വയസ് വരെ പ്രായമായ നായകള്‍ക്ക് ഒരു വര്‍ഷം നാല് പ്രാവശ്യം വരെ രക്തം ദാനം ചെയ്യാം. മൃഗാശുപത്രിയില്‍ വരുന്ന 70ശതമാനത്തോളം നായകള്‍ക്ക് രക്തം മാറ്റല്‍ ആവശ്യമായി വരാറുണ്ട്.

ഹൈപോപ്രോട്ടീനിമിയ, വിളര്‍ച്ച, ട്യൂമറുകള്‍ തുടങ്ങിയവ ബാധിച്ച നായകള്‍ക്ക് രക്തമാറ്റം ആവശ്യമായി വരാറുണ്ട്. കഴുത്തിന് സമീപമുള്ള ജുഗുലാര്‍ ഞരമ്പില്‍ നിന്നാണ് നായകളുടെ രക്തം എടുക്കുന്നത്.ശാന്തരായ നായകളെ മയക്കാതെ തന്നെ രക്തം എടുക്കാന്‍ കഴിയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X