കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം വിവാഹം മുടക്കാന്‍ മോഷണം: യുവതി അറസ്റ്റില്‍

  • By Lakshmi
Google Oneindia Malayalam News

റായ്പൂര്‍: സ്വന്തം കല്യാണം മുടക്കാനായി വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും ഉള്‍പ്പെടെ പത്ത് ലക്ഷം രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ച പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.

റായ്പൂരിലെ ദുര്‍ഗ ജില്ലയിലാണ് സ്വന്തം കല്യാണം മുടക്കാനായി വിനിത ഗുപ്ത പെണ്‍കുട്ടി മോഷണം നടത്തിയത്.

മാതാപിതാക്കള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടക്കാനാണ് താന്‍ മോഷണം നടത്തിയതെന്ന് വനിത കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

കാമുകനും അയല്‍ക്കാരനുമായ ഇഷു പ്രസാദ് ബാഞ്ചറുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

വിവാഹത്തിന് ബന്ധുക്കളെ ക്ഷണിക്കാനായി മാതാപിതാക്കള്‍ പുറത്തുപോയ അവസരത്തിലായിരുന്നു പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് 220 ഗ്രാം സ്വര്‍ണാഭരണങ്ങളും അഞ്ച് കിലോഗ്രാം വെള്ളി ആഭരണങ്ങളും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ചത്.

പണവും ആഭരണവും നഷ്ടപ്പെട്ടാല്‍ വിവാഹത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപെടാമെന്നായിരുന്നു ഇരുവരുടെയും കണക്കുകൂട്ടല്‍. എന്നാല്‍, പൊലീസ് വിനീതയെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയതോടെ കള്ളിപൊളിഞ്ഞു. മെയ് എട്ടിനായിരുന്നു മോഷണം നടന്നതായി വിനീതയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X