കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരുടെ കാര്‍ഭ്രമം ഇന്ധനവില കൂട്ടും: ഒബാമ

  • By Lakshmi
Google Oneindia Malayalam News

Obama
വാഷിങ്ടണ്‍: ഇന്ത്യക്കാരും ചൈനക്കാരും കൂടുതല്‍ കാറുകള്‍ വാങ്ങിക്കൂട്ടുന്നതിനാല്‍ ഇന്ധന വില ഇനിയും ഉയര്‍ന്നേയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മുന്നറിയിപ്പ്.

എണ്ണവില കൂടുന്നത് മുന്‍കൂട്ടിക്കണ്ട് പൊതുഗതാഗത സംവിധാനം കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് വാഹനപ്രമേകളായ അമേരിക്കക്കാരെയും അദ്ദേഹം ഉപദേശിച്ചിട്ടുമുണ്ട്. സാമ്പത്തികമാന്ദ്യം ബാധിച്ച ന്യൂയോര്‍ക്കിലെ ബഫലോയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഒബാമ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പൊതുഗതാഗത സംവിധാനങ്ങളും അതിവേഗ റെയിലുകളും സ്ഥാപിച്ച് ചൈന മുന്നേറുന്ന കാര്യം ഒബാമ അമേരിക്കക്കാരെ ഓര്‍മിപ്പിച്ചിട്ടുണ്ട്. സൂത്രവാക്യങ്ങള്‍ ഉപയോഗിച്ച് സാമ്പത്തികമാന്ദ്യം അവസാനിച്ചുവെന്നു സ്ഥാപിക്കുന്നത് ശരിയല്ലെന്ന് ഒബാമ അഭിപ്രായപ്പെട്ടു. ജോലിക്കു ശ്രമിക്കുന്നവരും വായ്പയെടുക്കുന്നവരും മാന്ദ്യത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബഫലോയില്‍നിന്ന് ബാംഗ്ലൂരിലേക്ക് പുറംജോലികരാറുകള്‍ മാറ്റുന്ന കമ്പനികള്‍ക്ക് നികുതി ആനുകൂല്യം നഷ്ടപ്പെടുമെന്ന ഒബാമയുടെ പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം വലിയ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ഒബാമ വീണ്ടും ഇന്ത്യയ്‌ക്കെതിരെ തിരിയുന്നത്.

അമേരിക്കയില്‍ ആയിരം അമേരിക്കക്കാര്‍ക്ക് 950 കാറുകളുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ ആയിരം പേര്‍ക്ക് 8.5 കാറേയുള്ളൂ. ഈ വസ്തുത നിലനില്‍ക്കെയാണ് അമേരിക്കന്‍ ഭരണകൂടം ഇന്ധനവിലക്കയത്തിന്റെ കാരണക്കാരായി ഇന്ത്യക്കാര്‍ക്കുനേരെ വിരല്‍ ചൂണ്ടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X