കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനില്‍ ബോണ്ട്

  • By Lakshmi
Google Oneindia Malayalam News

Career
ലണ്ടന്‍: ബ്രിട്ടനില്‍ പഠിക്കാനെത്തുന്ന ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടന്‍ ബോണ്ട് ഏര്‍പ്പെടുത്തുന്നു. ഇന്ത്യയിലെയും യൂറോപ്യന്‍ യൂണിയനു പുറത്തുള്ള മറ്റു രാജ്യങ്ങളിലെയും വിദ്യാര്‍ഥികളാണ് ബ്രിട്ടനില്‍ ഇനി നിശ്ചിത തുക ബോണ്ടായി നല്‍കേണ്ടിവരുക.

ബ്രിട്ടനിലെ പുതിയ കുടിയേറ്റ വകുപ്പു മന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വക്താവുമായ ഡാമിയന്‍ ഗ്രീനാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള വിസ സമ്പ്രദായം അഴിച്ചുപണിയുമെന്ന് പുതിയ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാര്‍ഥി വിസയിലെത്തുന്നത് യഥാര്‍ഥ വിദ്യാര്‍ഥികളാണെന്ന് ഉറപ്പുവരുത്താനാണ് ബോണ്ട് വെക്കുന്നതെന്ന് ഗ്രീന്‍ പറഞ്ഞു. പഠനം പൂര്‍ത്തിയാക്കി തിരിച്ചുപോകുമ്പോള്‍ ബോണ്ട് തുക തിരിച്ചു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വന്‍തോതില്‍ വിസ അപേക്ഷകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യം വടക്കേ ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് വിസ നല്‍കുന്നത് അധികൃതര്‍ തത്കാലം നിര്‍ത്തിവെച്ചിരുന്നു.

ബ്രിട്ടനിലെയും യൂറോപ്യന്‍ യൂണിയനിലെയും വിദ്യാര്‍ഥികള്‍ നല്‍കുന്ന ഫീസിന്റെ മൂന്നിരട്ടിയാണ് മറ്റു രാജ്യങ്ങളിലെ കുട്ടികളില്‍നിന്നും ഈടാക്കുന്നത്. ഇങ്ങനെയുള്ള വിദേശ വിദ്യാര്‍ഥികള്‍ രാജ്യത്തെ ഒരു പ്രധാന വരുമാന സ്രോതസ്സാണ്.

കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇതേ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം നല്‍കുന്ന വിസയുടെ എണ്ണം പരിമിതമാക്കുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണനയിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X