മകന്റെ മുന്നില്‍ വച്ച് യുവതിയെ മാനഭംഗപ്പെടുത്തി
മുംബൈ: മുപ്പത്തിയഞ്ചുകാരിയെ മകന്റെ മുന്നില്‍വച്ച് മാനഭംഗപ്പെടുത്തിയ 28കാരനെ പൊലീസ് അറസ്റ്റുചെയ്തു.
മെയ് 14നാണ് സിസിടിവി ക്യാമറ തയ്യാറാക്കിക്കൊടുക്കുന്ന സ്ഥാപനത്തിലെ ജോലിക്കാരനായ പ്രകാശ് അംദാസ്‌കറിനെ അറസ്റ്റുചെയ്തത്. പുലര്‍ച്ചെ 5മണിയ്ക്കാണത്രേ ഇയാള്‍ സ്ത്രീയുടെ വീട്ടില്‍ എത്തിയത്.
വാതില്‍ തുറന്നയുടനെതന്നെ ഇയാള്‍ ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നുവെന്ന് ഇവരുടെ പരാതിയില്‍ പറയുന്നു. യുവതിയും 15വയസ്സുകാരനായ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മകന്റെ മുന്നില്‍വച്ചുതന്നെ ഇയാല്‍ യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. മകന്‍ അമ്മയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പ്രകാശ് വീടുവിട്ടുപോയ ഉടന്‍തന്നെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രകാശിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസിലെ ഏക സാക്ഷിയായ കുട്ടിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
പ്രകാശിനെയും യുവതിയെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ഇവര്‍ തമ്മില്‍ മുമ്പ് എന്തെങ്കിലം തരത്തിലുള്ള ബന്ധം ഉണ്ടായിരുന്നോ എന്നതുസംബന്ധിച്ചും അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications