Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനം പരിശോധിച്ചതിന് മന്ത്രി പകരം വീട്ടി

ദില്ലി: മന്ത്രിയുടെ കാര്‍ സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ എന്തായാരിക്കും അനുഭവമെന്ന് മറ്റാരേക്കാളും വ്യക്തിമായി ഇനി ദില്ലിയിലെ മൗര്യ ഷെറാട്ടണ്‍ ഹോട്ടലുകാര്‍ക്ക് പറയാന്‍ കഴിയും.

കാരണം സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ വാഹനം പരിശോധിച്ചതിന് ഒരു റെയ്ഡിന് ഉത്തരവിട്ടുകൊണ്ടാണ് ഹോട്ടലുകാരോട് മന്ത്രി പകരം വീട്ടിയത്.

നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തന്റെ കാര്‍ സുരക്ഷാപരിശോധനനടത്തിയതില്‍ കുപിതനായ ദില്ലി തൊഴില്‍-ഭക്ഷ്യ മന്ത്രി മാംഗത് റാം സിംഗാള്‍ ആണ് റെയ്ഡ് നടത്തി പകതീര്‍ത്തത്.

തന്റെ വകുപ്പുകള്‍ക്ക്് കീഴിലുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് ഹോട്ടലില്‍ തുടര്‍ച്ചയായി റെയ്ഡ് നടത്തിക്കുകയായിരുന്നുവത്രേ മന്ത്രി. പൊറുതിമുട്ടിയ ഹോട്ടലുകാര്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് പരാതി നല്‍കി. ഒടുക്കം മുഖ്യമന്ത്രിയ്ക്കു മാംഗതിനെ വിളിച്ചുവരുത്തി ശാസിക്കേണ്ടി വന്നു.

മൗര്യ ഷെറാട്ടണ്‍ ഹോട്ടലിലാണ് സംഭവം നടന്നത്. നഗരത്തിലെ പ്രമുഖ ജ്വല്ലറി ഉടമ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി റാം സിംഗാല്‍. പ്രവേശന കവാടത്തില്‍ കാര്‍ നിര്‍ത്തി സുരക്ഷാ ജീവനക്കാര്‍ പരിശോധിക്കാന്‍ നോക്കവെ മന്ത്രി അവരോട് കയര്‍ത്തു.

താന്‍ മന്ത്രിയാണെന്നും പരിശോധന വേണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്‍ പരിശോധിക്കുക തന്നെ ചെയ്തു. മന്ത്രിമാരുടേതുള്‍പ്പെടെ സന്ദര്‍ശകരുടെ കാറുകള്‍പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പരിശോധിക്കുക പതിവാണ്. മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇതു രാജ്യത്താകെ നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്.

പരിശോധന നടന്നതിന്റെ പിറ്റേന്ന് തൊഴില്‍, ഭക്ഷ്യം, ആരോഗ്യം ഉള്‍പ്പെടെ താന്‍ കൈകാര്യം ചെയ്യുന്ന എട്ടു വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഹോട്ടലില്‍ മന്ത്രി റെയ്ഡ് നടത്തിയത്. ഹോട്ടലിലെ അടുക്കളയും മറ്റും പരിശോധിച്ച സംഘം എക്‌സിക്യൂട്ടീവുകളെ ചോദ്യംചെയ്തു.

മന്ത്രിയുടെ പ്രതികാര നടപടി ചൂണ്ടിക്കാട്ടി ഹോട്ടല്‍ അധികൃതര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. സോണിയ മുഖ്യമന്ത്രിയില്‍നിന്ന് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നാണ് സൂചന.

എന്നാല്‍ റെയ്ഡിനു പിന്നില്‍ താനാണെന്ന ആരോപണം മന്ത്രി നിഷേധിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമാണ് റെയ്‌ഡെന്നാണ്. മന്ത്രിയുടെ വിശദീകരണം.ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ അസോസിയേഷന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയെ കാണാന്‍ അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+