Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെര്‍ണിയയ്ക്ക് രാസ്നാദിപ്പൊടി: പരാതിയുമായി വിദേശി

കൊച്ചി: ആയുര്‍വേദ ഡോക്ടര്‍ ചമഞ്ഞ് അപൂര്‍വ്വമരുന്നാണെന്ന് പറഞ്ഞ് രാസ്‌നാദിപ്പൊടി നല്‍കിയയാള്‍ക്കെതിരെ വിദേശ സഞ്ചാരി പരാതി നല്‍കി.

യോഗ പഠിക്കാനായി നെയ്യാറിലെത്തിയ മെക്‌സിക്കന്‍ സ്വദേശി മിഗുവല്‍ സുലേയാണ് കബളിപ്പിക്കപ്പെട്ടത്. ഇദ്ദേഹം കേരളാ പൊലീസിന്റെ ഓണ്‍ലൈന്‍ പരാതി പരിഹാര സെല്ലില്‍ തട്ടിപ്പിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഹെര്‍ണിയ മാറ്റാനുള്ള അത്യപൂര്‍വ മരുന്നെന്ന പേരില്‍ രാസ്‌നാദി പൊടി നല്‍കി കബളിപ്പിച്ചുവെന്നാണ് പരാതി. മൂന്നു രൂപ വിലയുള്ള രാസ്‌നാദി പൊടി ചെറിയ സ്റ്റീല്‍ ഡപ്പിയിലാക്കി 5000 രൂപവാങ്ങിയാണ് കാസര്‍കോട് സ്വദേശിയായ വ്യാജ ആയുര്‍വേദ ഡോക്ടര്‍ തട്ടിപ്പുനടത്തിയത്.

ഇതിനു പുറമെ 66 രൂപ വിലയുള്ള ഇന്ദുകാന്തം നെയ് 800 രൂപയ്ക്കും നാല്‍പാമരം എണ്ണ 500 രൂപയ്ക്കും നല്‍കിയെന്നും പരാതിയില്‍ പറയുന്നു.

യാത്രയ്ക്കിടയിലാണത്രേ മിഗുവല്‍ ആയുര്‍വേദ ഡോക്ടര്‍ എന്നു സ്വയം പരിചയപ്പെടുത്തിയ കാസര്‍കോട് സ്വദേശിയെ പരിചയപ്പെട്ടത്.

വയറുവേദന അനുഭവപ്പെട്ട് മിഗു വയറു തിരുമ്മുന്നതു കണ്ടുകൊണ്ടാണത്രേ ഇയാല്‍ താനൊരു ആയുര്‍വേദ ഡോക്ടറാണെന്നും ചികിത്സ നല്‍കാമെന്നും പറഞ്ഞ് പരിചയപ്പെട്ടത്.

മൊബൈല്‍ ക്യാമറയില്‍ എടുത്ത ഡോക്ടറുടെ ചിത്രം സഹിതമാണ് മിഗുവല്‍ ഓണ്‍ലൈനില്‍ പരാതി സമര്‍പ്പിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസില്‍ പരാതി പറയാന്‍ എത്തിയപ്പോഴാണ് ഓണ്‍ലൈനില്‍ പരാതിപ്പെടാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+