സര്‍ക്കാര്‍ തന്നെ സ്മാര്‍ട്‌സിറ്റി തുടങ്ങും വിഎസ്

സ്മാര്‍ട് സിറ്റി വൈകിച്ചതു ടീകോമാണ്, അവരുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ കുറച്ചുകൂടി സമയം നല്‍കും. അവര്‍ക്കു പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയാതെ വരുന്ന സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ തന്നെ പദ്ധതിയുമായി മുന്നോട്ടു പോകും. കരാറിലില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ടീകോം വഴിമുടക്കുകയാണ്- മുഖ്യമന്ത്രി ആരോപിച്ചു.
ഇടതുപക്ഷ സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തു കര്‍ഷക ആത്മഹത്യ ഇല്ലാതായെന്ന് വിഎസ് പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണവും പാലക്കാട് കോച്ച്് ഫാക്ടറിയുടെ നിര്‍മ്മാണവും ഈ വര്‍ഷം ആരംഭിക്കും . മലബാര്‍ മേഖലയില്‍ ഐടി വികസന പദ്ധതികള്‍ തുടങ്ങും. ഇന്‍ഫോ പാര്‍ക്ക് വികസിപ്പിക്കുമ്പോള്‍ ഒരു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കും.
15,000 ഹെക്ടറില്‍ കൂടി നെല്‍ക്കൃഷി തുടങ്ങും. ഈ വര്‍ഷം കേരളത്തെ പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമാക്കും. കൊച്ചി മെട്രോയ്ക്കായി അടിസ്ഥാന സൌകര്യ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
കിനാലൂര്‍ സംഭവം ഒഴിവാക്കേണ്ടതായിരുന്നവെന്ന് പറഞ്ഞ മുഖ്യമന്ത്രി കിനാലൂരില്‍ ഭൂമി ഏറ്റെടുക്കുന്നവര്‍ക്ക് വീട് വച്ചു കൊടുക്കുമെന്നും പറഞ്ഞു.












Click it and Unblock the Notifications