ജമാഅത്തെ ബന്ധം അവസാനിച്ചു: കുഞ്ഞാലിക്കുട്ടി

ജമാ അത്തെ ഇസ്‌ലാമിയുമായി നടന്ന ചര്‍ച്ചയെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കിയത്. പാര്‍ട്ടി അഖിലേന്ത്യ പ്രസിഡന്റ് ഇ അഹമ്മദും സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളും വാര്‍ത്ത ചോര്‍ത്തിയവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലീഗില്‍ ഇനി വാര്‍ത്ത ചോര്‍ത്തല്‍ പാടില്ല. വാര്‍ത്ത ചോര്‍ത്തിയവര്‍ക്ക് അവസാന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാര്‍ത്ത ചോര്‍ത്തി അജണ്ടയുണ്ടാകുക. എന്നിട്ട് അത് ചര്‍ച്ചചെയ്യുക, ഇത് ലീഗിന് ഭൂഷണമല്ല. സിപിഎമ്മിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം വാര്‍ത്ത ചോര്‍ത്തലാണ്- അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മഞ്ചേരിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതിയുടെ പ്രധാന അജണ്ട ജമാ അത്തെ ഇസ്‌ലാമി ബന്ധമായിരുന്നില്ല. പക്ഷേ ചില നേതാക്കള്‍ സമിതിയിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി ജമാ അത്തെ ബന്ധം പ്രധാന അജണ്ടയാക്കാന്‍ ശ്രമിച്ചു. അതാരാണെന്ന് പാര്‍ട്ടി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടിയെടുക്കും- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ജമാ അത്തെ ഇസ്‌ലാമിയുമായി മുസ്‌ലീം ലീഗിന് ഇനി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും. രാഷ്ട്രീയ പാര്‍ട്ടിയാകാന്‍ ജമാഅത്തെ തീരുമാനിച്ച സാഹചര്യത്തില്‍ അവരുമായുള്ള ബന്ധം ലീഗ് അവസാനിപ്പിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications