കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദ കൊറിയന്‍ കപ്പല്‍ മുക്കിയത് ടോര്‍പ്പിഡോ

  • By Ajith Babu
Google Oneindia Malayalam News

A part of the sunken Seoul naval vessel Cheonan is lifted by a giant crane off Baengnyeongdo island,
സോള്‍: മാര്‍ച്ച് 26ന് ദക്ഷിണ കൊറിയന്‍ നാവിക സേനയുടെ കപ്പല്‍ മുങ്ങിയത് ഉത്തര കൊറിയന്‍ മുങ്ങിക്കപ്പലിന്റെ ടോര്‍പ്പിഡോ ആക്രമണത്തിലാണെന്ന് റിപ്പോര്‍ട്ട്.

ദുരന്തത്തില്‍ 46 നാവികര്‍ കൊല്ലപ്പെട്ടിരുന്നു. അപകടം നടന്ന കടലിന്റെ അടിത്തട്ടില്‍ നിന്നു ടോര്‍പ്പിഡോയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുഎസ്, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ധരാണ് സംയുക്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കണ്ടെടുത്തത് വടക്കന്‍ കൊറിയയുടെ ടോര്‍പ്പിഡോയുമായി സാദൃശ്യമുണ്ടെന്ന് ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വടക്കന്‍ കൊറിയ ഇക്കാര്യം നിഷേധിച്ചു. വടക്കന്‍ കൊറിയക്കെതിരേ തക്ക നടപടി സ്വീകരിക്കണമെന്നു തെക്കന്‍ കൊറിയന്‍ പ്രസിഡന്റ് ലീ മ്യൂങ് ബക് ആവശ്യപ്പെട്ടു.

അരനൂറ്റാണ്ടിന് മുമ്പ് ഇരു കൊറിയകളും തമ്മിലുണ്ടായ യുദ്ധത്തിനിടെ കടലില്‍ വിതച്ച മൈനുകളില്‍ തട്ടിയാണ് ദക്ഷിണ കൊറിയയുടെ നാവിക കപ്പല്‍ മുങ്ങിയതെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X