Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുമായി അടുക്കാന്‍ ലീഗ് ശ്രമം നടത്തി?

Madani
കോഴിക്കോട്: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുമായി ചര്‍ച്ചനടത്താനും ധാരണയിലെത്താനും മുസ്ലീം ലീഗ് നേതാക്കള്‍ ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ട്.

ജമാഅത്തെ ഇസ്ലാമിയുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ മദനിയുമായി ചര്‍ച്ച നടത്താനായിരുന്നുവത്രേ ലീഗിന്റെ ആലോചന. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വിശാലമുസ്ലീം ഐക്യമുണ്ടാക്കി വോട്ടുനേടുകയെന്നതായിരുന്നുവത്രേ ഇതിന്റെ ലക്ഷ്യം.

ഒറ്റപ്പാര്‍ട്ടിയാകാതെതന്നെ ഒന്നിച്ചുനീങ്ങുകയെന്ന ആശയമായിരുന്നുവത്രേ ഇതിന്റെ പിന്നില്‍. ലീഗ് സംസ്ഥാന നിര്‍വ്വാഹകസമിതിയായിരുന്നു ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. എന്നാല്‍ ജമാഅത്തെയുമായുള്ള ചര്‍ച്ച പുറത്തായതോടെ പദ്ധതി പൊളിഞ്ഞു.

ജമാഅത്തെയുമായി ലീഗ് അടുക്കുന്നത് ഇഷ്ടമില്ലാത്ത പോപ്പുലര്‍ ഫ്രണ്ടാണ് ജമാഅത്തെയുമായി ലീഗ് ബാന്ധവത്തിനൊരുങ്ങുന്നുവെന്നകാര്യം പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഅദനിയുമായി ബന്ധപ്പെട്ട കേസുകളും വിവാദങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നേരിട്ടൊരു സഖ്യമുണ്ടാക്കുന്നത് പ്രായോഗികമല്ലെന്ന് ലീഗിന് അറിയാമായിരുന്നു. മാത്രവുമല്ല കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്തതുപോലെ നേരിട്ട് സഖ്യമുണ്ടാക്കുന്നത് ദോഷകരമാകുകയും ചെയ്യും.

2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കി വഞ്ചിച്ചുവെന്ന് മഅദനി പരസ്യമായി പറയുന്ന സാഹചര്യത്തില്‍ അതേ പരീക്ഷണം സാധ്യവുമല്ല. അതുകൊണ്ട്, മഅദനിയും ജമാഅത്തുമായി സഖ്യം, ജമാഅത്തും ലീഗുമായി സഖ്യം എന്ന ഫോര്‍മുലയാണ് അണിയറയില്‍ തയ്യാറായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+