പൊലീസ് പീഡിപ്പിക്കുന്നുവെന്ന് നടന്‍ വിജയകുമാര്‍

ഇരുപത്തഞ്ചുലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലായിരുന്നു വിജയകുമാറിനെ അറസ്റ്റുചെയ്തത്. തൊണ്ടിമുതല്‍ കണെ്ടടുത്തു എന്നു വ്യക്തമാക്കിയ പോലീസ് ഒന്നരവര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു.
ഇതു മുന്‍നിര്‍ത്തിയാണ് നടന്‍ പരാതി ഫയല്‍ ചെയ്യുക. കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി പൊലീസിന് ആറുമാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
2009 ഫെബ്രുവരി പത്തിന് വീട്ടില്‍നിന്നും ചില വിവരങ്ങള്‍ ചോദിച്ചറിയാനാണെന്നു പറഞ്ഞാണ് തന്നെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചതെന്നും തുടര്‍ന്ന് സംഭവം മാധ്യമങ്ങള്‍ വാര്‍ത്തിയാക്കിയതറിഞ്ഞ് താന്‍ ആത്മഹത്യാശ്രമം നടത്തിയപ്പോഴാണ് കേസ് തന്റെ തലയില്‍ കെട്ടിവച്ചതെന്നാണ് വിജയകുമാര്‍ പറയുന്നത്.
പണം തട്ടിപ്പ് കേസിന്റെ പേരില്‍കോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ അവസരത്തിലാണ് കബളിപ്പിക്കല്‍ കേസിന് പോലീസ് വീണ്ടും വിജയകുമാറിനെ അറസ്റ്റു ചെയ്തത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രം ഇടതുമുന്നണിയുമായി ബന്ധം സ്ഥാപിച്ച പാര്‍ട്ടിയുടെ കളമശേരിയിലെ നേതാവാണ് കേരളത്തിലെ ഹവാല ഇടപാടുകളുടെ ചുക്കാന്‍ പിടിക്കുന്നതെന്ന് വിജയകുമാര്‍ ആരോപിച്ചു.
കളമശേരി ബസ് കത്തിക്കല്‍ കേസ് രണ്ടുവര്‍ഷത്തോളം മരവിപ്പിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് തന്നെ അകാരണമായി പീഡിപ്പിക്കുതെന്നും വിജയകുമാര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications