പ്രസിഡന്റിന്റെ വിമാനത്തില്‍ പൊലീസിന്റെ കൊള്ള

വടക്കു പടിഞ്ഞാറന്‍ റഷ്യയിലെ സെമാലെന്‍സ്‌കില്‍ തകര്‍ന്നു വീണ വിമാനം കൊള്ളയടിച്ചെന്നാണ് പോളണ്ട് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
റഷ്യന്‍ പ്രത്യേക പോലീസ് സേന(ഒഎംഒഎന്‍)യിലെ മൂന്നു ഉദ്യോഗസ്ഥരാണ് ഈ നാണംകെട്ട പ്രവൃത്തിക്കു പിന്നിലെന്ന് പോളണ്ട് വെളിപ്പെടുത്തി. എന്നാല്‍ ആരോപണം റഷ്യ നിഷേധിച്ചിരിക്കുകയാണ്.
ഏപ്രില്‍ പത്തിനാണ് പോളണ്ട് പ്രസിഡന്റ് ലെക്‌സ് അലക്‌സാണ്ടര്‍ കാറ്റ്‌സിന്‍സ്‌കിയും (60) ഭാര്യയും സേനാതലവനും രാജ്യത്തെ പ്രമുഖ ഉദ്യോഗസ്ഥരുമുള്‍പ്പെടെ 96 പേര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണത്.
സെവെര്‍നി വിമാനത്താവളത്തില്‍ ഇറങ്ങവേ പ്രസിഡന്റിന്റെ സോവിയറ്റ് നിര്‍മ്മിത ടു-154 വിമാനം റണ്‍വേയ്ക്ക് 300 മീറ്റര്‍ ഉയരത്തില്‍ വെച്ച് മരത്തിലിടിച്ച് തീപിടിച്ച് പൊട്ടിച്ചിതറുകയായിരുന്നു.
അപകടസ്ഥലത്തെത്തിയ റഷ്യന്‍ പോലീസ് സേനയിലെ മൂന്നുപേര്‍ പോളണ്ടിന്റെ ഉന്നതതല ഉദ്യോഗസ്ഥന്‍ ആന്ദ്രെസെജ് സെവോസ്‌നിക്കിന്റെ ബാങ്ക് കാര്‍ഡ് കവര്‍ന്നെന്നാണ് പോളണ്ട് ആരോപിക്കുന്നത്.












Click it and Unblock the Notifications