ചാരനാണെന്നാരോപിച്ച് 7 വയസ്സുകാരനെ വധിച്ചു
കാബൂള്‍: ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ താലിബാന്‍ പോരാളികള്‍ എഴുവയസുള്ള ബാലനെ വധിച്ചു. ചാരവൃത്തി ആരോപിച്ച് ഇതാദ്യമായാണ് താലിബാന്‍ പ്രായപൂര്‍ത്തിയാകാത്ത ബാലനെ വധിയ്ക്കുന്നത്.
കുട്ടിയുടെ ബന്ധുക്കള്‍ അഫ്ഗാന്‍ സര്‍ക്കാരിനെ ഇക്കാര്യമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
താലിബാന്റെ ശക്തമായ സാന്നിധ്യമുള്ള പ്രദേശമാണ് ഹെല്‍മണ്ട്. വാര്‍ത്തയോട് താലിബാന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications