തിലകന്‍ പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാം: ബേബി

ഇരുകൂട്ടരും എത്തിയാല്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണ്. മന്ത്രിമാരുടെ വീട്ടില്‍ തിലകന്‍ സത്യാഗ്രഹത്തിനു വരേണ്ട കാര്യമില്ല. തൊഴില്‍ത്തര്‍ക്കം തൊഴില്‍വകുപ്പ് പരിഹരിക്കും-മന്ത്രി പറഞ്ഞു.
തിലകനോട് ബഹുമാനമുണ്ട്. അദ്ദേഹവും 'അമ്മ'യുമായാണ് തര്‍ക്കം. ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് അഭ്യര്‍ത്ഥിച്ചതനുസരിച്ച് പ്രശ്‌നത്തില്‍ മാധ്യസ്ഥ്യം വഹിക്കാന്‍ തയ്യാറായതാണ്.
എന്നാല്‍ തിലകനെ പുറത്താക്കിയതായി അമ്മ പറഞ്ഞു. രണ്ടു കൂട്ടരും ഒരുമിച്ചു വന്നാല്‍ ചര്‍ച്ച നടത്താന്‍ ഇപ്പോള്‍ ഒരുക്കമാണ് -അദ്ദേഹം വ്യക്തമാക്കി.
സിനിമാപ്രശ്‌നത്തില്‍ താന്‍ പക്ഷംപിടിക്കുന്നതായുള്ള ആരോപണം ബേബി നിഷേധിച്ചു.സംഗീതനാടക അക്കാദമി ഏര്‍പ്പെടുത്തിയിരുന്ന കഥകളി പുരസ്‌കാരം പിന്‍വലിച്ചത് പുനഃപരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
ബുധനാഴ്ച കൊല്ലം പ്രസ് ക്ലബില്‍ 'മന്ത്രിമാരോട് ചോദിക്കാം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാംസ്‌കാരികമന്ത്രി.












Click it and Unblock the Notifications