വ്യാജ സിഡി കണ്ട എംഎല്‍എമാര്‍ കുരുക്കില്‍
ജയ്പുര്‍: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ വോട്ടുകളും ഉറപ്പിക്കുന്നതിനായി പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ച സ്വന്തം എംഎല്‍എമാര്‍ക്കുവേണ്ടി വ്യാജസിഡിയിട്ട് സിനിമ പ്രദര്‍ശിപ്പിച്ച ബിജെപി നിയമക്കുരുക്കില്‍.
എംഎല്‍എമാര്‍ക്കു നേരമ്പോക്കിനായി പ്രദര്‍ശിപ്പിച്ച രാജനീതി സിനിമ വ്യാജ സിഡി ഉപയോഗിച്ചാണെന്ന ആരോപണത്തെ തുടര്‍ന്നു സംഭവത്തില്‍ കേസെടുക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് പൊലീസിനു നിര്‍ദേശം നല്‍കി.
പകര്‍പ്പവകാശ നിയമം ലംഘിച്ചതിനു ബിജെപി സംസ്ഥാന ഘടകം ചീഫ് വിപ്പ് രാജേന്ദ്ര റാഥോഡ്, ഹോട്ടല്‍ ഉടമ, മാനേജര്‍ എന്നിവര്‍ക്കെതിരെയാണു നിയമനടപടി സ്വീകരിക്കുന്നത്.
ഹോട്ടലില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു ഹോട്ടല്‍ അധികൃതരോ താമസക്കാരോ കലക്ടറുടെ പക്കല്‍ നിന്ന് അനുമതിയൊന്നും തേടിയിരുന്നില്ലെന്നു കോടതിയില്‍ നല്‍കിയ ക്രിമിനല്‍ പരാതിയില്‍ യോഗേന്ദ്ര സിങ് എന്ന ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.
രാജനീതിയുടെ സംവിധായകന്‍ പ്രകാശ് ഝായും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കം ചില തിയറ്ററുകളില്‍ മാത്രം പ്രദര്‍ശനത്തിനെത്തിയ സിനിമയാണു രാജ്‌നീതി.
രണ്ടുപേരെ ജയിപ്പിക്കാനാവശ്യമായ കൃത്യം 80 വോട്ടുമാത്രം കയ്യിലിരിക്കേയാണ്
അതിലൊന്നു പോലും പാഴാവാതിരിക്കാന്‍ എഴുപതിലേറെ എംഎല്‍എമാരെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍പ്പിച്ചത്.












Click it and Unblock the Notifications