Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോദ്യപേപ്പര്‍ ചോര്‍ത്തി; റെയില്‍വെ പരീക്ഷ മാറ്റി

മുംബൈ: റെയില്‍വെ നിയമനത്തിനുള്ള ചോദ്യപേപ്പറുകള്‍ ചോര്‍ത്തി വന്‍ അഴിമതി നടത്തിയതായി വ്യക്തമായതിനെ തുടര്‍ന്ന് റെയില്‍വെയിലെ വിവിധ തസ്തികകളിലേക്ക് 27ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

എന്‍ക്വയറി കം റിസര്‍വേഷന്‍ ക്‌ളാര്‍ക്ക്, ഗുഡ്‌സ് ഗാര്‍ഡ് തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചിരിയ്ക്കുന്നത്. ഈ പരീക്ഷകള്‍ എപ്പോള്‍ നടത്തുമെന്ന് പിന്നീട് അറിയിക്കുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു.

അതേ സമയം ജൂണ്‍ ആറിനും, 13നും നടത്തിയ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍ തസ്തികകളിലേക്കുള്ള പരീക്ഷകളുടെ ചോദ്യക്കടലാസ് ചോര്‍ത്തിയ കേസില്‍ ഒളിവില്‍പ്പോയ മുംബൈ റയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എസ്എം ശര്‍മയെ ഇനിയും കണ്ടെത്താനായിട്ടില്ല. ശര്‍മയുടെ മകന്‍ വിവേക് ഉള്‍പ്പെടെ എട്ടുപേരെ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ചോദ്യക്കടലാസ് ചോര്‍ത്തിനല്‍കുന്നതിന് ഉദ്യോഗാര്‍ഥികളില്‍നിന്ന് 3.5 ലക്ഷം രൂപ വീതമാണ് പ്രതികള്‍ കൈപ്പറ്റിയതെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. റായ്പുരിലെ മുന്‍ അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ എകെ ജഗന്നാഥനാണ് സംഭവത്തിന്റെ ആസൂത്രകനെന്ന് സൂചനകളുണ്ട്. പരീക്ഷയ്ക്ക് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇയാളെ ഏല്‍പിയ്ക്കണെന്നായിരുന്നു ധാരണയത്രേ. പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് ചോദ്യക്കടലാസ് ഇവര്‍ക്ക് നല്‍കും. പണം കൊടുത്തു കഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ് തിരിച്ചുനല്‍കുകയും ചെയ്യും.

സംഭവത്തെപ്പറ്റി സിബിഐ. നടത്തുന്ന അന്വേഷണത്തില്‍ എല്ലാ സഹകരണവും നല്‍കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+