അമ്മയും മകളും വിവാഹമോചനത്തിന് ഒരേ കോടതിയില്‍
മുസാഫര്‍ നഗര്‍: മധ്യവയസ്ക്കയായ മകള്‍ വിവാഹമോചനത്തിന് കേസ് കൊടുത്തതിനെച്ചൊല്ലി അവരുടെ വൃദ്ധരായ മാതാപിതാക്കളും അതേ കോടതിയില്‍ വിവാഹ മോചത്തിന് ഹര്‍ജി നല്‍കി. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂര്‍ കോടതിയുടെ മുമ്പാകെയാണ് ഈ വിചിത്രമായ വിവാഹമോചനകേസുകള്‍ വന്നിരിയ്ക്കുന്നത്.
സഹരന്‍പൂറിലെ മധു വാധ്വയാണ് കുടുംബവഴക്കിനെതുടര്‍ന്ന് വിവാഹമോചനത്തിന് കോടതിയെ കഴിഞ്ഞ കൊല്ലം സമീപിച്ചത്. 1974ലായിരുന്നു മധുവും ലളിത് വാധ്വായും തമ്മിലുള്ള വിവാഹം. 35 വര്‍ഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിയ്ക്കാനായി മധു കേസ് കൊടുക്കുകയായിരുന്നു.
വിവാഹമോചന ഹര്‍ജി നല്‍കാനുള്ള മകളുടെ തീരുമാനത്തെ അമ്മ പ്രേംനരൂല(70) അനുകൂലിച്ചു. എന്നാല്‍ അച്ഛന്‍ ചന്ദ്രാനരുലു (72) മകളുടെ നീക്കത്തെ എതിര്‍ത്തുവെന്ന് മാത്രമല്ല, മരുമകന്റെ പക്ഷം പിടിയ്ക്കുകയും ചെയ്തു. ഇതോടെ ഈ വൃദ്ധ ദമ്പതികള്‍ മകളുടെ വിവാഹമോചനത്തെ ചൊല്ലി പൊരിഞ്ഞ വഴക്കായി.
അമ്പത് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിയ്ക്കാനായി പ്രേംനരൂല സഹാരന്‍പൂര്‍ കോടതിയില്‍ തന്നെ വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications