അടൂര്‍ പങ്കജം അന്തരിച്ചു

പ്രമേഹവും വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളും മൂലം ദീര്‍ഘകാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു.
400ഓളം സിനിമകളില്‍ അഭിനയിച്ച പങ്കജം നാടകരംഗത്തുനിന്നാണ് ചലച്ചിത്രലോകത്തെത്തിയത്. കുഞ്ഞിക്കൂനനാണ് അവസാനമായി വേഷമിട്ട സിനിമ. അന്തരിച്ച നടി അടൂര്‍ ഭവാനി സഹോദരിയാണ്.
അടൂര്‍ പാറപ്പുറത്ത് കുഞ്ഞിരാമന്‍പിള്ളയുടെയും കുഞ്ഞൂകുഞ്ഞമ്മയുടെയും മകളായി 1935ലാണ് ജനനം. കണ്ണൂരില്‍ കെ.പി.കെ പണിക്കരുടെ നടന കലാവേദിയിലൂടെയാണ് കലാജീവിതത്തിനു തുടക്കമിട്ടത്.
മധുമാധുര്യം എന്ന നാടകത്തില്‍ നായികയായിരുന്നു. ഭാഗ്യജാതകമാണ് ആദ്യ സിനിമ. കരകാണക്കടലിലെ കുടുക്കമറിയ, ഭാര്യയിലെ റാഹേലമ്മ, പണിതീരാത്ത വീട്ടിലെ റോസി, സ്‌നാപകയോഹന്നാനില്‍ രാജ്ഞിയുടെ തോഴി തുടങ്ങി നിരവധി വേഷങ്ങളില്‍ അഭിനയിച്ചു.
ചെമ്മീനില്‍ ചേച്ചി അടൂര്‍ ഭവാനിക്കൊപ്പം നല്ല പെണ്ണ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഭര്‍ത്താവ് ദേവരാജന്‍ പോറ്റിയായിരുന്നു. അദ്ദേഹത്തിന്റെ ട്രൂപ്പായ ഭാരത കലാചന്ദ്രികയില്‍ അഭിനയിക്കുമ്പോളായിരുന്നു വിവാഹം.
അടൂര്‍ ജയാ തിയേറ്റേഴ്‌സ് എന്ന നാടക ട്രൂപ്പ് രൂപവത്കരിച്ച് 18 വര്‍ഷം അതിന്റെ ചുമതല നിര്‍വഹിച്ചിരുന്നു. സിനിമാ സീരിയല്‍ നടന്‍ അടൂര്‍ അജയനാണ് മകന്‍, ഉച്ചയ്ക്ക് 2ന് അടൂര്‍ പന്നിവിഴ ജയമന്ദിരം വീട്ടുവളപ്പില്‍.












Click it and Unblock the Notifications