ഡോക്ടര്‍ ഡെത്തിന് 7 വര്‍ഷത്തെ തടവുശിക്ഷ

ഒരു രോഗിയില്‍ മാരകമായ ശസ്ത്രക്രിയ നടത്തിയെന്ന കേസിലും പട്ടേല്‍ കുറ്റക്കാരനാണെന്ന് ബ്രിസ്‌ബേനിലെ കോടതി കണ്ടെത്തിയിട്ടുണ്ട്.
ജയന്ത് പട്ടേല്‍ 2003-2005 കാലയളവില്‍ ക്വീന്‍സ്‌ലാന്‍ഡ് ആശുപത്രി സര്‍ജറി ഡയരക്ടറായി പ്രവര്‍ത്തിക്കവെയാണ് കേസിനാസ്പദമായ സംഭവങ്ങളുണ്ടയാത്. കേസ് ചാര്‍ജ്ജ് ചെയ്തതിന് പിന്നാലെ ജയന്ത് അമേരിക്കയിലേക്ക് കടന്നിരുന്നു.
അനാവശ്യശസ്ത്രക്രിയ രോഗികളില്‍ നടത്തി മരണത്തിനിടയാക്കിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അമേരിക്കന്‍ പൗരത്വമുള്ള ജയന്ത് പട്ടേലിനെ പിന്നീട്് വിചാരണയ്ക്കായി ആസ്‌ത്രേലിയയ്ക്ക് കൈമാറുകയായിരുന്നു.
തീര്‍ത്തും നിശ്ശബ്ദനായാണ് അറുപതുകാരനായ പട്ടേല്‍ കോടതി വിധി കേട്ടത്. എന്നാല്‍ പ്ടടേലിന്റെ ഭാര്യ കരഞ്ഞുകൊണ്ടാണ് കോടതിമുറി വിട്ടത്.












Click it and Unblock the Notifications