കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരീശ്വരവാദിയായ കരുണാനിധിയെ ദൈവമാക്കി

  • By Lakshmi
Google Oneindia Malayalam News

Karunanithi
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയ്ക്ക് ദൈവങ്ങളില്‍ വിശ്വാസമില്ല, കറകളഞ്ഞ നിരീശ്വരവാദിയാണ് അദ്ദേഹം. എന്നാല്‍ നിരീശ്വരവാദിയായ കരുണാനിധിയെ ദൈവമാക്കാനാണഅ തമിഴ്മക്കളുടെ നീക്കം.

തമിഴ്‌നാട്ടിലെ വേലൂര്‍ ജില്ലയിലെ ഗുഡിയാത്തം എന്നസ്ഥലത്താണ് മുഖ്യമന്ത്രിയുടെ പേരില്‍ക്ഷേത്രം ഉയര്‍ന്നിരിക്കുന്നത്. കലൈഞ്ജര്‍ തിരുക്കോയില്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത് വെല്ലൂര്‍ ജില്ലയില്‍ നിന്നുള്ള ഡിഎംകെ പഞ്ചായത്ത് കൌണ്‍സിലറായ കൃഷ്ണമൂര്‍ത്തിയാണ്.

ഗുഡിയാത്തം പഞ്ചായത്തിലെ സാമിറെഡ്ഡിപ്പള്ളിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ട് ലക്ഷം രൂപയാണെത്രെ ഇതിനായി ചെലവിട്ടിരിക്കുന്നത്. രണ്ടരയടി ഉയരമുള്ള കരുണാനിധിയുടെ പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തില്‍ കരുണാനിധിയുടെ മകനും ഉപമുഖ്യമന്ത്രിയുമായ സ്റ്റാലിന്റെ ചിത്രവും ഉണ്ട്.

കലൈഞ്ജര്‍ കരുണാനിധിയുടെ ദരിദ്രര്‍ക്കുള്ള പദ്ധതികളില്‍ ആകൃഷ്ടനായാണ് കൃഷ്ണമൂര്‍ത്തി ഈ ക്ഷേത്രം പണികഴിച്ച് കരുണാനിധിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

പാവപ്പെട്ടവര്‍ക്ക് അപകടം പറ്റിയാലോ രോഗം വന്നാലോ സൌജന്യമായി ചികിത്സ നല്‍കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ്, ഗ്രാമങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന 108 ആംബുലന്‍സുകള്‍, ദരിദ്രര്‍ക്ക് സൈജന്യ ടിവി, ഒരു രൂപയ്ക്ക് ഒരു കിലോ അരി തുടങ്ങിയ ഒട്ടനേകം പദ്ധതികള്‍ തമിഴ്‌നാട്ടില്‍ കൊണ്ടുവന്ന കരുണാനിധിക്കല്ലാതെ മറ്റാര്‍ക്കാണ് ഞാന്‍ ക്ഷേത്രം പണികഴിപ്പിക്കേണ്ടത്- കൃഷ്ണമൂര്‍ത്തി ചോദിക്കുന്നു.

ദിവസവും ഈ ക്ഷേത്രത്തില്‍ മൂന്നുനേരം പൂജ ഉണ്ടാകും. വിശേഷ ദിവസങ്ങളില്‍ വിശേഷ പൂജയും ഉണ്ടാകും. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്‍കാനുള്ള ഏര്‍പ്പാടും ഇവിടെ ചെയ്തിട്ടുണ്ട്.

കേട്ടാല്‍ കൊടുപ്പാര്‍ കടവുള്‍; കേള്‍ക്കാമല്‍ കൊടുപ്പാര്‍ കലൈഞ്ജര്‍ (ചോദിച്ചാലേ ഈശ്വരന്‍ തരികയുള്ളൂ, എന്നാല്‍ ചോദിക്കാതെ തന്നെ കരുണാനിധി തരും) എന്ന ഒരു വാക്യം ക്ഷേത്രത്തില്‍ എഴുതിവച്ചിട്ടുണ്ട്.

ക്ഷേത്രവും ഈശ്വരനുമൊന്നും മനുഷ്യര്‍ക്ക് ആവശ്യമില്ല എന്ന് പ്രസ്താവിച്ച രാമസ്വാമി പെരിയാര്‍ എന്ന നിരീശ്വരവാദിയുടെ ശക്തനായ അനുയായിയാണ് കരുണാനിധി. അദ്ദേഹം തന്നെ ദൈവമാക്കിയ ആരാധകരുടെ ചെയ്തിയോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടുതന്നെ അറിയണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X