കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടമലയാര്‍: വാദം നീട്ടിവെക്കണമെന്ന് സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: ഇടമലയാര്‍ കേസിലെ അന്തിമവാദം കേള്‍ക്കുന്നത് അഞ്ചുമാസത്തേക്ക് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ ഹരജി നല്‍കി. ഇടമലയാര്‍ കേസില്‍ മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ കുറ്റവിമുക്തനാക്കിയതിനെതിരെ വി എസ് അച്ചുതാനന്ദന്‍ നല്‍കിയ കേസാണിത്.

കേസിന്റെ രേഖകള്‍ ഇപ്പോള്‍ മലയാളത്തിലാണുള്ളത്. ഇത് ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യാനായാണ് ഇപ്പോള്‍ സമയം ആവശ്യപ്പെട്ടിരിയ്ക്കുന്നത്. കേസിന്റെ അന്തിമ വാദം അടുത്ത ആഴ്ച തുടങ്ങാനിരിയ്ക്കുകയായിരുന്നു. ബാലകൃഷ്ണപിള്ളയ്ക്കെതിരെ ഉള്ള ഈ കേസ് പലതവണ അന്തിമ വാദം കേള്‍ക്കാനായി മാറ്റി വച്ചിരുന്നു.

രേഖകള്‍ ഹാജരാക്കുന്നില്ല എന്നതിന്റെ പേരില്‍ കേസ് അനന്തമായി നീട്ടാനാവില്ലെന്നും കേസിലെ കക്ഷികളില്‍ ആര്‍ക്കുവേണമെങ്കിലും രേഖകള്‍ ഹാജരാക്കാമെന്നും കഴിഞ്ഞ ഡിസംബറില്‍ സുപ്രിം കോടതി പറഞ്ഞിരുന്നു.

2010 മാര്‍ച്ച് 11 ന് കേസ് കോടതി അവധിയ്ക്ക് ശേഷം അന്തിമ വാദം കേള്‍ക്കാനായി സുപ്രീം കോടതി തീരുമാനിച്ചിരുന്നു. ഇടമലയാര്‍ ജലവൈദ്യുത പദ്ധതി പണിയില്‍ ബാലകൃഷ്ണപിള്ള അഴിമതി കാണിച്ചെന്നാണ് വി എസിന്റെ നിലപാട്.

പിള്ള കുറ്റക്കാരനാണെന്ന് കേരളത്തിലെ വിജിലന്‍സ് കോടതി കണ്ടെത്തിയിരുന്നെന്നും അതുകൊണ്ട് സുപ്രീം കോടതി എത്രയും പെട്ടെന്ന് കേസ് പരിഗണിച്ച് വിധി പ്രസ്താവിയ്ക്കണമെന്നും വി എസിന്റെ അഭിഭാഷകന്‍ കോടതിയില്‍ അഭിപ്രായപ്പെട്ടിരുന്നു. വിധി വൈകുന്നത് ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം കുറയ്കാന്‍ കാരണമാവുമെന്നും അഭിഭാഷകന്‍ വിഎസിന് വേണ്ടി കോടതിയെ ധരിപ്പിച്ചിരുന്നു.

1999 ല്‍ ഇടമലയാര്‍ പദ്ധതിയുടെ തുരങ്കം നിര്‍മ്മിയ്ക്കാന്‍ കരാര്‍ നല്‍കിയത് സംബന്ധിച്ചാണ് കേസ്. ഈ കേസില്‍ പ്രത്യേക വിജിലന്‍സ് കോടതി ബാലകൃഷ്ണപിള്ളയേയും വൈദ്യുതി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ രാമഭദ്രന്‍ നായരേയും കോണ്‍ട്രാക്ടറേയും അഞ്ചുവര്‍ഷം കഠിന തടവിന് വിധിച്ചിരുന്നു. ഈ ശിക്ഷയാണ് 2003 ല്‍ ഹൈകോടതി റദ്ദാക്കിയത്. രാഷ്ട്രീയ വൈരം മാത്രമാണ് കേസിന് പിന്നിലെന്നായിരുന്നു ഹൈകോടതിയുടെ കണ്ടെത്തല്‍.

വാദിയായ വി എസ് 86 വയസ്സുകാരനാണെന്നും അത് കണക്കിലെടുത്ത് എത്രയും പെട്ടെന്ന് കേസ് തീര്‍പ്പാക്കണമെന്നും അന്ന് വിഎസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇതുവരെ കേസ് നടപടികളൊന്നും തന്നെ മുന്നോട്ട് പോയിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X