കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപിക അടിച്ച കുട്ടി രണ്ടാംനിലയില്‍ നിന്നും ചാടി

  • By Lakshmi
Google Oneindia Malayalam News

ദില്ലി: അധ്യാപിക മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് പതിനൊന്നുകാരന്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.

ക്ലാസില്‍ താമസിച്ച് എത്തിയതിന് അധ്യാപിക മര്‍ദ്ദിച്ചതാണ് പതിനൊന്നു വയസ്സുള്ള സഹിലിനെ ആത്മഹത്യാ ശ്രമത്തിന് പ്രേരിപ്പിച്ചത്.

കിഴക്കന്‍ ദില്ലിയിലെ പ്രീത് വിഹാറിലെ മദര്‍ തെരേസ സ്‌കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഗീത ക്ലാസിനു പോയതിനാല്‍ ആദ്യത്തെ പീരിയഡില്‍ സഹില്‍ താമസിച്ചാണ് എത്തിയത്. വൈകിയേ എത്തുകയുള്ളുവെന്ന വിവരം മുന്‍കൂട്ടി പറയാതിരുന്നതിന് അധ്യാപിക കുട്ടിയെ അടിച്ചു.

അടികൊണ്ടിട്ടും തെറ്റ് മനസ്സിലാവാത്ത രീതിയില്‍ നിന്നു എന്ന് ആരോപിച്ച് അധ്യാപിക വീണ്ടും സഹിലിനെ അടിക്കുകയും ശകാരിക്കുകയും ചെയ്തു. സഹപാഠികളുടെ മുന്നില്‍ വച്ച് അപമാനിതനായതിനാല്‍ സഹില്‍ സ്‌കൂളിന്റെ രണ്ടാം നിലയിലേക്ക് പോയി അവിടെ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

താഴെ വീണ സഹിലിന്റെ രണ്ട് കാലുകളിലും ഒട്ടേറെ ഒടിവുകള്‍ ഉണ്ട്. തലയ്ക്കും പരുക്കേറ്റിട്ടുണ്ട് എങ്കിലും ജീവന് അപായമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അധ്യാപിക അടിച്ച ശേഷം രണ്ട് പീരിയഡുകള്‍ കഴിഞ്ഞാണ് സഹില്‍ ആത്മഹത്യാ ശ്രമം നടത്തിയത് എന്ന് പൊലീസ് പറയുന്നു. ഈ സമയത്ത് ആത്മഹത്യയിലേക്ക് നയിക്കുന്ന രീതിയില്‍ മറ്റെന്തെങ്കിലും സംഭവ വികാസങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X