Get Updates
Get notified of breaking news, exclusive insights, and must-see stories!

സെറ്റ് പരീക്ഷയില്‍ റെക്കോര്‍ഡ് തോല്‍വി

തിരുവനന്തപുരം: ഇത്തവണത്തെ 'സെറ്റ്' പരീക്ഷയില്‍ റെക്കോര്‍ഡ് തോല്‍വി. വെറും 5.9 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം.

35 വിഷയങ്ങളിലായി 32941 പേര്‍ പരീക്ഷയെഴുതിയതില്‍ വിജയിച്ചത് 1943 പേര്‍ മാത്രം. ചരിത്രത്തിലാദ്യമാണ് ഹയര്‍ സെക്കന്‍ഡറി അധ്യാപക യോഗ്യതാ പരീക്ഷയില്‍ ഇത്രയുംപേര്‍ തോല്‍ക്കുന്നത്.

ഹയര്‍ സെക്കഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാനുള്ള സംസ്ഥാനതല യോഗ്യതാ പരീക്ഷയാണ് 'സെറ്റ്'. ഇക്കഴിഞ്ഞ ജൂണ്‍ ആറിനാണ് എല്‍ബിഎസ് സെന്റര്‍ പരീക്ഷ നടത്തിയത്.

മിക്കമാറും വിഷയങ്ങളില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് ജയിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്ക് ഏര്‍പ്പെടുത്തിയതും ചോദ്യപേപ്പര്‍ കടുകട്ടിയായതുമാണ് ഇക്കുറി കൂട്ടത്തോല്‍വിയ്ക്ക് വഴിവച്ചത്. കഴിഞ്ഞതവണ 23.65 ആയിരുന്നു വിജയ ശതമാനം.

വിജയികളായ 1943 പേരില്‍ 1247 പേരും ഇംഗ്ലീഷില്‍ 'സെറ്റ്' എഴുതിയവരാണ്. ബാക്കി 34 വിഷയങ്ങളിലായി ജയിച്ചത് 696 പേര്‍. മലയാളം പരീക്ഷയെഴുതിയ 3098 പേരില്‍ ജയിച്ചത് നാലുപേര്‍ മാത്രം. 3556 പേര്‍ കണക്ക് പരീക്ഷ എഴുതിയപ്പോള്‍ ജയിച്ചത് ഒമ്പതുപേര്‍. താരതമ്യേന എളുപ്പമായിരുന്ന ഇംഗ്ലീഷ് വിഷയം ഒഴിവാക്കിയാല്‍ സുവോളജിക്ക് മാത്രമാണ് 100ല്‍ കൂടുതല്‍ പേര്‍ ജയിച്ചത്.

ആന്ത്രപ്പോളജി, ഇലക്‌ട്രോണിക്‌സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ജര്‍മന്‍, ഹോം സയന്‍സ്, ഇസ്‌ലാമിക് ഹിസ്റ്ററി, കന്നട, സിറിയക്, തമിഴ് എന്നീ വിഷയങ്ങളില്‍ പരീക്ഷയെഴുതിയ ആരും ജയിച്ചില്ല. എല്ലാ ജില്ലയിലും 10 ശതമാനത്തില്‍ താഴെ ആള്‍ക്കാര്‍ മാത്രമേ ജയിച്ചിട്ടുള്ളൂ.

രണ്ട് പേപ്പറുകളാണ് സെറ്റിനുള്ളത്. എല്ലാ വിഷയക്കാര്‍ക്കും പൊതുവായുള്ള ജനറല്‍ പേപ്പറും അതത് വിഷയങ്ങളിലെ ചോദ്യങ്ങള്‍ ഉള്‍പ്പെട്ട രണ്ടാംപേപ്പറും. ഓരോ പേപ്പറിനും വെവ്വേറെ 35 ശതമാനവും മൊത്തം 50 ശതമാനവും മാര്‍ക്ക് നേടുന്നവരെയാണ് വിജയിപ്പിക്കുന്നത്.

ബിരുദാനന്തര ബിരുദത്തിനും ബി.എഡിനും കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്കേ സെറ്റ് പരീക്ഷ എഴുതാന്‍ പറ്റൂ. . 500 രൂപയാണ് സെറ്റിന്റെ അപേക്ഷാഫീസ്. എല്‍ബിഎസ് സെന്ററിന് ഫീസിനത്തില്‍ ലക്ഷങ്ങള്‍ വീണ്ടും പിരിക്കാനാണ് ഭൂരിപക്ഷത്തെയും തോല്‍പ്പിക്കുന്നതെന്ന് നേരത്തെ പരാതിയുയര്‍ന്നിട്ടുണ്ട്. സ്വാഭാവികമായും ഇത്തവണ ഈ ആരോപണം രൂക്ഷമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+