കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്റെ ആവശ്യം മെഹബൂബ തള്ളി

  • By Ajith Babu
Google Oneindia Malayalam News

Mehbooba remains defiant to PM's request
ശ്രീനഗര്‍: കലാപത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന കശ്മീരില്‍ തിങ്കളാഴ്ച നടക്കാനിരിക്കുന്ന സര്‍വക്ഷിയോഗത്തില്‍ പങ്കെടുക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി തള്ളി.കശ്മീരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് സര്‍വക്ഷി യോഗം വിളിച്ചിരിക്കുന്നത്.

സര്‍വക്ഷിയോഗത്തില്‍ പങ്കെടുക്കാത്തതിന് പാര്‍ട്ടി പ്രധാനമന്ത്രിയോട് ക്ഷമ ചോദിച്ചുവെന്നും കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹം ബൃഹത്തായ പരിപാടികള്‍ക്ക് മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും മെഹബൂബ പറഞ്ഞു.

സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കണമെന്ന നിര്‍ദ്ദേശം നല്‍കിയതില്‍ പ്രധാനമന്ത്രിയോട് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തിയ മെഹബൂബ പ്രധാനമന്ത്രിയെ ഇത്തരമൊരു തീരുമാനം അറിയിക്കേണ്ടി വരുന്നതില്‍ ദു:ഖമുണ്ടെന്നും വ്യക്തമാക്കി.

കശ്മീര്‍ താഴ്വരയിലെ സ്ഥിതിഗതികള്‍ വളരെ പരിതാപകരമാണ്. വിശ്വാസ്യതയില്ലാത്ത സര്‍ക്കാരിന് സംസ്ഥാനത്തെ സാധാരണ നിലയിലെത്തിക്കാന്‍ കഴിയില്ല. ജയിലില്‍ അടച്ചതുപോലെ കഴിയുന്ന ജനങ്ങള്‍ വിചാരിച്ചാലെ ചസ്ഥിതിഗതികള്‍ മെച്ചപ്പെടൂവെന്ന് മെഹബൂബ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് മെഹബൂബ നടത്തിയത്.

ഭരണ പരാജയം മറച്ചുവയ്ക്കാനായാണ് ഒമര്‍ സര്‍വകക്ഷിയോഗം വിളിച്ചു കൂട്ടിയിരിക്കുന്നത്. താനാണ് കശ്മീരിലെ ഏക ദേശസ്‌നേഹി താന്‍ മാത്രമാണെന്ന നിലയിലാണ് ഒമര്‍ പെരുമാറുന്നതെന്നും മെഹബൂബ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X