മദനിയുടെ ജാമ്യാപേക്ഷ വീണ്ടും മാറ്റി

ഹര്‍ജിക്കെതിരെ പ്രോസിക്യൂഷന് തടസവാദങ്ങളുണ്ടെങ്കില്‍ അത് വിശദീകരിക്കുന്നതിന് സമയം അനുവദിക്കാനായാണ് കേസ് മാറ്റിയത്.
എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. ജസ്റ്റിസ് എന്‍. ആനന്ദയാണ് ഹര്‍ജി പരിഗണിച്ചത്.
മദനിയുടെ യാത്രാരേഖകള്‍ സംബന്ധിച്ച് കേരള പോലീസിന്റെ കൈവശമുള്ള രേഖകള്‍ പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ വാദം.
നിയമവിരുദ്ധമായി സംഘംചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്ന കുറ്റം അടിസ്ഥാനമില്ലാത്തതാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.
ഈ വകുപ്പിന്മേല്‍ ഒരാളെ പ്രതിചേര്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മദനിയുടെ അഭിഭാഷകന്‍ പി.ഉസ്മാന്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications