സ്കൂളില്‍ ദളിത് പാചകക്കാര്‍ വേണ്ടെന്ന് സവര്‍ണര്‍
ദില്ലി: സ്കൂളിലെ പാചകക്കാര്‍ ദളിത് വിഭാഗക്കാരായതില് പ്രതിഷേധിച്ച് രക്ഷിതാക്കള്‍ മക്കളെ സ്കൂളിലയ്ക്കാന്‍ മടിയ്ക്കുന്നു.
ദളിത് വനിത മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ഉത്തര്‍ പ്രദേശിലെ ഒരു സ്കൂളിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനൗജ് ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് ദളിത് പാചക്കാരെ നിയമിച്ചതിനെതിരെ രക്ഷിതാക്കള്‍ ശീതസമരം നടത്തുന്നത്.
ദളിതര്‍ പാകംചെയ്ത ഭക്ഷണം തങ്ങളുടെ മക്കള്‍ക്ക് കൊടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാണ് സവര്‍ണവിഭാഗത്തില്‍പ്പെട്ട രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളില്‍ വിടാതിരിക്കുന്നത്.
സംസ്ഥാനത്ത് നിലനില്‍ക്കുന്ന ജ്യാതി വ്യവസ്ഥയെ ഇല്ലായ്മ ചെയ്യുകയെന്ന ഉദ്ദേശത്തോടെ മായാവതി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഭാഗമായാണ് സ്കൂളുകളില്‍ ഉച്ചഭക്ഷണം പാകം ചെയ്യാന്‍ ദളിത് വിഭാഗക്കാരെ നിയമിച്ചത്.
ഇരുപത്തിയഞ്ച്് കുട്ടികള്‍ മാത്രമുള്ള സ്കൂളുകളില്‍ ഒരു ദളിത് സ്ത്രീയെയാണ് പാചകക്കാരിയായി നിയമിച്ചത്. നൂറോളം വിദ്യാര്‍ഥികളുള്ള സ്കൂളുകളില്‍ ഒരു ദളിത് സ്ത്രീയെയും ദളിത് വിഭാഗത്തിന് പുറത്തുള്ള ഒരാളെയുമാണ് പാചക ജോലികള്‍ക്കായി നിയമിച്ചിരിക്കുന്നത്.
എന്നാല്‍ കനൗജില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് മായാവതി സര്‍ക്കാറിന്റെ ഈ പദ്ധതി പ്രശ്നങ്ങള്‍ നേരിടുകയാണെന്നാണ്. കാണ്‍പൂര്‍, അലഹബാദ്, തുടങ്ങിയ സ്ഥലങ്ങിലും ഇതിന്റെ പേരില്‍ രക്ഷിതാക്കള്‍ ഇടയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications