Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മയുടെ കൊലപാതകം: കാമുകന്‍ അറസ്റ്റില്‍

കായംകുളം: നാല്‍പ്പത്തിയെട്ടുകാരിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ കാമുകന്‍ അറസ്റ്റിലായി. ചേരാവള്ളി സ്വദേശി റഷീദയെ കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരിയിലെ വര്‍ക്കുഷോപ്പ് ജീവനക്കാരനായ പാലക്കാട് സ്വദേശി സുനില്‍ കുമാറി (24) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍, കവര്‍ച്ചക്കിടെയാണ് റഷീദയെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. റഷീദയുടെ ശരീരത്തുനിന്നു നഷ്ടപ്പെട്ട ആഭരണങ്ങള്‍ മഞ്ചേരിയിലുള്ള സുനിലിന്റെ വാടക വീടിന്റെ പിന്നിലെ ഓടയില്‍നിന്നു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ പോലീസ് കണ്ടെടുത്തു.

ചേരാവള്ളി ഇര്‍ഷാദ് മന്‍സിലില്‍ പൂക്കുഞ്ഞിന്റെ ഭാര്യ റഷീദയെ ജൂലൈ 12ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തെ തുടര്‍ന്ന് മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് പൂക്കുഞ്ഞിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തിലാണ് സുനിലിനെതിരെയുള്ള തെളിവുകള്‍ ലഭിച്ചത്. റഷീദ ഉപയോഗിച്ചിരുന്ന മുന്ന് സിം കാര്‍ഡുകളില്‍ ഒന്നില്‍ നിന്നാണ് സുനിലിന്റെ നമ്പര്‍ കണ്ടെത്തിയത്.

റഷീദ പറഞ്ഞതനുസരിച്ചായിരുന്നു സുനില്‍ വീട്ടിലെത്തിയത് രാത്രി ഇവരുടെ വീട്ടില്‍ ഒളിച്ചിരുന്ന ഇയാള്‍ റഷീദയ്ക്ക മയക്കുമരുന്ന് നല്‍കിയാണ് മോഷണം നടത്തിയത്. ഉറക്കത്തിനിടെ ഉണര്‍ന്ന റഷീദ മോഷണം തടുക്കാന്‍ ശ്രമിച്ചപ്പോള്‍ സുനില്‍ അവരെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.

മുളക്‌പൊടിയെറിഞ്ഞ് സ്വര്‍ണവും പണവും അപഹരിച്ചതുള്‍പ്പെടെ കൊങ്ങാട്ട് പോലീസ് സ്‌റ്റേഷനില്‍ വിവിധ കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+