കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മര്‍ദ്ദനം: അധ്യാപകരുടെ ഇന്‍ക്രിമെന്റ് തടയും

  • By Lakshmi
Google Oneindia Malayalam News

ദില്ലി: സ്‌കൂളുകലില്‍ ശിക്ഷയുടെ ഭാഗമായി വിദ്യാര്‍ഥികളെ മര്‍ദിക്കുന്ന അധ്യാപകര്‍ക്ക് ഇന്‍ക്രിമെന്റ് ലഭിയ്ക്കില്ല. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയകമ്മീഷനാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചുകൊണ്ട് മാര്‍ഗരേഖ പുറപ്പെടുവിച്ചത്.

കൊല്‍ക്കത്തയിലെ ലാ മര്‍ട്ടിനിയര്‍ സ്‌കൂളില്‍ റുവാന്‍ജിത് എന്ന വിദ്യാര്‍ഥി അധ്യാപകന്റെ മര്‍ദനമേറ്റ് മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്നാണിത്. ഇക്കാര്യം വിശദമായി പരിശോധിച്ച കമ്മീഷന്‍ സമാനസംഭവങ്ങള്‍ സ്‌കൂളുകളില്‍ വര്‍ധിച്ചുവരുന്നുണ്ടെന്ന് വിലയിരുത്തി.

പഠനം വിദ്യാര്‍ഥികേന്ദ്രീകൃതമാവണമെന്ന് കമ്മീഷന്‍ സ്‌കൂള്‍ബോര്‍ഡുകളോട് നിര്‍ദേശിച്ചു. അധ്യാപനത്തെക്കുറിച്ച് അധികൃതര്‍ അവലോകനംനടത്തണം.

വിദ്യാര്‍ഥികളുടെ അവകാശ സംരക്ഷണത്തിനായി സംസ്ഥാനസര്‍ക്കാറുകള്‍ സ്‌കൂളുകളില്‍ പ്രത്യേകസെല്ലുകള്‍ രൂപവത്കരിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശചെയ്തു.

വിദ്യാഭ്യാസ അവകാശത്തിനായും പ്രത്യേക മാര്‍ഗരേഖ സംസ്ഥാനങ്ങള്‍ തയ്യാറാക്കണം. ഇതിനുള്ള കരടുരേഖ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X