സത്യം തട്ടിപ്പ്: രാമരാജുവിന് ജാമ്യം ലഭിച്ചു
ഹൈദരാബാദ്: ത്യം കന്പ്യൂട്ടേഴ്സിന്‍റെ സാന്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാമ രാജുവിന് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
സത്യം കന്പ്യൂട്ടേഴ്സിന്റെ മുന്‍ മാനേജിങ് ഡയറക്ടറായിരുന്ന രാമരാജു സത്യം കമ്പ്യൂട്ടേഴ്‌സിന്റെ സ്ഥാപകനും തട്ടിപ്പുകേസിലെ ഒന്നാം പ്രതിയുമായ രാമലിംഗ രാജുവിന്റെ സഹോദരനാണ്.
രാജുവിന് പുറമേ, സത്യം ജീവനക്കാരായിരുന്ന ജി രാമകൃഷ്ണ, വെങ്കടപതി രാജു, ശ്രീശൈലം എന്നിവര്‍ക്കും ഇതേ കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. 2009 ജനുവരിയിലായിരുന്നു രാമലിംഗരാജുവിനെയും സഹോദരന്‍ രാമരാജുവുള്‍പ്പെടെയുള്ള മറ്റ് ഏഴുപേരെയും സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ അറസ്റ്റുചെയ്തത്.
രാജ്യത്തെ മുന്‍നിര ഐടി കമ്പനികളിലൊന്നായിരുന്ന സത്യം കമ്പ്യൂട്ടേഴ്‌സിന്റെ കണക്കുകള്‍ പെരുപ്പിച്ചു കാട്ടിയാണ് രാമലിംഗ രാജുവും കൂട്ടരും ക്രമക്കേട് നടത്തിയത്.
ഇതേത്തുടര്‍ന്ന് പ്രതിസന്ധിയില്‍ പെട്ട സത്യം കമ്പ്യൂട്ടേഴ്‌സിന്റെ നടത്തിപ്പിനായി കേന്ദ്രസര്‍ക്കാര്‍ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. പിന്നീട് കമ്പനിയെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ഏറ്റെടുത്തു.












Click it and Unblock the Notifications