Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് ആഭ്യന്തര മന്ത്രിക്ക് വീണ്ടും സമന്‍സ്

Amit Shah to appear in front of CBI
ദില്ലി: സൊറാബുദീന്‍ ഷെയ്ഖിനെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസില്‍ വെള്ളിയാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ട് സിബിഐ ഗുജറാത്ത് ആഭ്യന്ത്രരസഹമന്ത്രി അമിത് ഷായ്ക്ക് വീണ്ടും സമന്‍സ് അയച്ചു. ഗാന്ധിനഗറിലെ സിബിഐ ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം.

വ്യാഴാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ട് നേരത്തേ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഹാജരാവാത്തതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച സിബിഐ പുതിയ സമന്‍സ് അയക്കുകയായിരുന്നു.

സൊറാബുദ്ദീന്‍ ഷെയ്്ഖിനെ ഭീകരനെന്നാരോപിച്ച്‌വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സാഹചര്യങ്ങളെപ്പറ്റി അമിത് ഷായ്ക്ക് അറിവുണ്ടെന്ന് സിബിഐ അധികൃതര്‍ ദില്ലിയില്‍ സൂചിപ്പിച്ചു.

വെള്ളിയാഴ്ച സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാവുമെന്ന് അമിത് ഷാ അറിയിച്ചിട്ടുണ്ട്. സമന്‍സ് കൈപ്പറ്റാന്‍ വൈകിയതുകൊണ്ടാണ് വ്യാഴാഴ്ച ഹാജരാവാതിരുന്നത്. താന്‍ മനഃപൂര്‍വം ഹാജരാവാതിരുന്നതാണെന്ന മട്ടിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്''ഷാ പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി മോഡിയുടെ വിശ്വസ്തനായ അമിത് ഷാ സിബിഐയുടെ നിരീഷണത്തിലായതോടെ കുറച്ചുനാളായി ഓഫീസില്‍ വരികയോ മന്ത്രിസഭാ യോഗങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യുന്നില്ല.

2005ല്‍ അഹമ്മദാബാദിനടുത്തുവെച്ച് ഗുജറാത്ത് പോലീസ് സൊറാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നാണ് കേസ്. സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇക്കൊല്ലം ജനവരിയിലാണ് സിബിഐ കേസ്ഏറ്റെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+