കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

  • By Ajith Babu
Google Oneindia Malayalam News

Amith Shah
അഹമ്മദാബാദ്: വ്യാജ ഏറ്റുമുട്ടല്‍ വധക്കേസില്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷായെ സിബിഐ അറസ്റ്റു ചെയ്തു. ഗാന്ധിനഗറിലെ സിബിഐ ഓഫീസില്‍ ഷാ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഷായെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടു.

ഒളിവില്‍ കഴിഞ്ഞിരുന്ന ഷാ മാധ്യമങ്ങള്‍ക്കു മുന്നില്‍ നാടകീയമായി പ്രത്യക്ഷപ്പെട്ട് ഞായറാഴ്ച രാവിലെ പത്രസമ്മേളനം നടത്തിയിരുന്നു. പത്രസമ്മേളനത്തിനുശേഷം സിബിഐയ്ക്ക് മുന്നില്‍ ഹാജരാകുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു.
02:50 PM

അമിത് ഷാ മാധ്യമങ്ങള്‍ക്ക് മുന്നില്‍
അഹമ്മദാബാദ്: ഒളിവിലായിരുന്ന മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷാ നാടകീയമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സൊറാബുദ്ദീന്‍ ഷെയ്കിനെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് അമിത് ഷാ ഒളിവില്‍പ്പോയത്.

സിബിഐ അദ്ദേഹത്തിന് വേണ്ടി ഗുജറാത്ത് ഒന്നാകെ അരിച്ചു പെറുക്കുന്നതിനിടെയാണ് അഹമ്മദാബാദിലെ ബി.ജെ.പി ആസ്ഥാനത്ത് ഷാ വാര്‍ത്താ സമ്മേളനം നടത്തിയത്.

സൊറാബുദ്ദീന്‍ കേസില്‍ സിബിഐ തനിക്കെതിരെ കുറ്റപത്രത്തില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം അമിത് ഷാ നിഷേധിച്ചു. ഇത്തരം ഒരു കേസ് കെട്ടിച്ചമച്ചതാണെന്നും, രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. കേസ് രാഷ്ട്രീയപരമായും നിയമപരമായും നേരിടും.

സി.ബി.ഐ തന്നെ ഒരു വിഡ്ഢിയുടെ വേഷം കെട്ടിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പറഞ്ഞ് നോട്ടീസ് നല്‍കിയ തനിക്ക് അഭിഭാഷകരുമായി സംസാരിക്കുന്നതിന് പോലും സിബിഐ അനുമതി നല്‍കിയില്ല. കേസില്‍ തന്നെ കുടുക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.

തന്റെ മൊഴി റെക്കോഡ് ചെയ്യണമെന്ന് സിബിഐയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് അമിത് ഷായുടെ രാജി ഇന്നലെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചിരുന്നു. ഒളിവില്‍ കഴിയുന്ന ഷാ രാജിക്കത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ എത്തിക്കുകയായിരുന്നു.
12:42 PM

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X