ഗള്‍ഫ് സര്‍വ്വീസ് മെച്ചപ്പെടുത്തും: എയര്‍ ഇന്ത്യ

സാമ്പത്തിക ഘടന, ഭരണ സംവിധാനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുക, ഫ്‌ളൈറ്റ് സര്‍വീസുകളുടെ പ്രവര്‍ത്തന രീതി ഉടച്ചുവാര്‍ക്കുക, വലുതും ചെറുതുമായ പുതിയ റൂട്ടുകള്‍ ആരംഭിക്കുക, കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുക എന്നിവയുള്‍പ്പെടെ സമഗ്രമായ മാറ്റത്തിനുദ്ദേളിത്തുള്ളതാണു പദ്ധതി.
ഇതു സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച മാത്രമാണു നടന്നതെന്നും തുടര്‍ചര്‍ച്ചകള്‍ക്കുശേഷമെ പദ്ധതിക്ക് അംഗീകാരമാകൂഎന്നും കേന്ദ്ര സിവില്‍വ്യോമയാന വകുപ്പു മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.
ഗള്‍ഫ് മലയാളികളുടെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ സമഗ്ര നടപടികള്‍ സ്വീകരിക്കാന്‍ എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം നിര്‍ദേശിച്ചിട്ടുണ്ട്. ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യന്ത്രത്തകരാര്‍ ഉണ്ടായാല്‍ പകരം വിമാനമൊരുക്കി യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും ഗള്‍ഫ് വിമാന സര്‍വീസുകളുടെ സമയകൃത്യത ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ക്കും യോഗം നിര്‍ദേശം നല്‍കി.
നിലവിലുള്ളതിലും 80 യാത്രക്കാരെ അധികം ഉള്‍ക്കൊള്ളിക്കാന്‍ കഴിയുംവിധം വലിയ വിമാനങ്ങള്‍ ലഭ്യതയ്ക്കനുസരിച്ച് ഗള്‍ഫ് മേഖലയില്‍ സര്‍വീസിന് ഇറക്കാനും .യോഗം തീരുമാനിച്ചു. അബുദബി-കൊച്ചി വിമാനം അടുത്തിടെ 40 മണിക്കൂറുകളോളം വൈകിയ സംഭവം എയര്‍ ഇന്ത്യ ഡയറക്ടര്‍ എം.എ.
യൂസഫലി യോഗത്തില്‍ ഉന്നയിച്ചതിനെത്തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ് ഗള്‍ഫ് മേഖലയിലെ സേവനം മെച്ചപ്പെടുത്താന്‍ നടപടികള്‍ നിര്‍ദ്ദേശിക്കപ്പെട്ടത്.
ഗള്‍ഫ് യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളുടെ മാനേജര്‍മാരുമായി ചര്‍ച്ച നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ യോഗം സ്വതന്ത്ര ഡയറക്ടറായ എം.എ. യൂസഫലിയെ ചുമതലപ്പെടുത്തി. ഇതനുസരിച്ചുള്ള യോഗം അടുത്തയാഴ്ച കൊച്ചിയില്‍ നടത്തും.
എയര്‍ ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ക്കിടെ ഇന്ത്യയുടെ അംബാസഡറാക്കുക, സര്‍വീസുകളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക, മൂലധന പുനഃസംഘടന, എയര്‍ ഇന്ത്യയുടെ ഭൂമിയോ കെട്ടിടമോ വിറ്റോ പണയം വച്ചോ പണം സമാഹരിക്കുക എന്നിവയുള്‍പ്പെടെയുള്ള നടപടികള്‍ക്കും എയര്‍ ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെടുത്താനായി യോഗം ശുപാര്‍ശ ചെയ്തു. 2010-11ലെ ആദ്യപാദത്തില്‍ ഗതാഗതം വഴിയുളള മൊത്തവരുമാനം മുന്‍വര്‍ഷം ഇക്കാലയളിവിലേതിനേക്കാള്‍ 28 % വര്‍ധിച്ച് 638 കോടി രൂപയായതായി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.












Click it and Unblock the Notifications