കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടു മക്കളെ കൊന്ന അമ്മ അറസ്റ്റില്‍

  • By Lakshmi
Google Oneindia Malayalam News

പാരിസ്: എട്ട് നവജാതശിശുക്കളെ കൊന്ന് മൃതദേഹങ്ങള്‍ ഒളിപ്പിച്ച അമ്മ ഫ്രാന്‍സില്‍ അറസ്റ്റിലായി.

കൂടുതല്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്നു തീരുമാനിച്ചതുകൊണ്ടും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടുമാണ് സ്വന്തം കുഞ്ഞുങ്ങളെ പ്രസവിച്ചയുടന്‍ കൊന്നതെന്ന് 47കാരിയായ ഡൊമിനിക് കൊട്രെസ് പോലീസിനോട് സമ്മതിച്ചു.

വടക്കന്‍ ഫ്രാന്‍സിലെ ലിലെയിലെ താമസക്കാരിയായ ഇവര്‍ 1989നും 2007നും ഇടയിലാണ് എട്ട് കുഞ്ഞുങ്ങളെ പ്രസവിച്ചത്. ജനിച്ച ഉടന്‍ എല്ലാവരെയും ഉപേക്ഷിക്കുകയായിരുന്നെന്നും ഭര്‍ത്താവിനോ വീട്ടുകാര്‍ക്കോ അതേക്കുറിച്ച് അറിയില്ലായിരുന്നെന്നും ഇവര്‍ പറഞ്ഞു.

രണ്ട് മുതിര്‍ന്ന മക്കളും പേരക്കുട്ടികളും ഇവര്‍ക്കുണ്ട്. തടിച്ച ശരീരപ്രകൃതിയുള്ള ഭാര്യ പിന്നിട് ഗര്‍ഭിണിയായ വിവരമോ പ്രസവിച്ച വിവരമോ ഭര്‍ത്താവ് അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

വീടിനടുത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.നഴ്‌സിങ് സഹായിയായി ജോലി ചെയ്തിരുന്ന ഇവരെയും മരപ്പണിക്കാരനായ ഭര്‍ത്താവിനെയും അറസ്റ്റു ചെയ്തു. ഇരുപതുകളിലെത്തിയ രണ്ടു പെണ്‍കുട്ടികളുടെ മാതാപിതാക്കളായ ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ലെന്ന് അയല്‍ക്കാര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X