ലാവലിന്‍: ട്രെന്‍ഡലിന് വീണ്ടും സമന്‍സ് അയയ്ക്കും

കമ്പനി അധികൃതര്‍ നവംബര്‍ പത്തിന് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ് അയയ്ക്കുക. കമ്പനിയുടെ ഇന്ത്യയിലെ ഓഫീസ് അഡ്രസിലാണ് ഉത്തരവ് അയക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ ആറാം പ്രതിയായ ക്ലോസ് ട്രെന്‍ഡിന് നേരത്തെ അയച്ച സമയന്‍സ് കൈപ്പറ്റിയില്ലെന്നും അതിനാല്‍ ഹൈക്കോടതി രജിസ്ട്രാര്‍ വഴി സമന്‍സ് അയയ്ക്കണമെന്നും കേസ് അന്വേഷിക്കുന്ന സിബിഐ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ ജാമ്യാമില്ലാ വാറന്റ് അയയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കമ്പനിയുടെ ബിസിനസ് ഡവലപ്‌മെന്റ് ഓഫിസറായ ദിലീപ് രാഹുലന്റെ മൊഴികളും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ലാവ്‌ലിന്‍ കരാറില്‍ സാക്ഷിയായി ഒപ്പിട്ടയാളാണു ദിലീപ് രാഹുലന്‍.
മുന്‍ വൈദ്യുതിമന്ത്രി ജി കാര്‍ത്തികേയനെതിരെയുളള പുനരന്വേഷണം സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ടും സിബിഐ ശനിയാഴ്ച സമര്‍പ്പിക്കുമെന്നാണു സൂചന. ലാവ്‌ലിന്‍ കേസിലെ ഏഴാം പ്രതി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശനിയാഴ്ച കോടതിയില്‍ ഹാജരായിരുന്നില്ല.












Click it and Unblock the Notifications