സുപ്രീംകോടതിയെ സമീപിക്കും: മഅദനി

തനിക്കെതിരെയുള്ള കരുതിക്കൂട്ടി ഉണ്ടാക്കിയ കേസാണിത്. അതുകൊണ്ട് തന്നെ ഹൈക്കോടതിയില്‍ നിന്നു ഇതില്‍ മറ്റൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. സുപ്രീംകോടതിയെ സമീപിക്കുക എന്നതും അതിന്റെ ഭാഗമാണ്. വിധി എന്താകും എന്നത് പ്രശ്നമല്ല. മുന്‍കൂര്‍ ജാമ്യം ലഭിച്ചാലും നിയമനടപടി തുടരേണ്ടതുണ്ട്.
രാജ്യസുരക്ഷ, ദേശീയ താല്‍പര്യം, പൊതുജന വികാരം തുടങ്ങിയവ പരിഗണിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കാന്‍ കഴിയില്ലെന്നു കോടതിയുടെ നിലപാട്. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ രോഗങ്ങളും അംഗവൈകല്യവും കണക്കിലെടുത്തു മാനുഷിക പരിഗണന നല്‍കണമെന്നും നിര്‍ദേശിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ കര്‍ണാടക സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഓംകാരയ്യ ക്രിമിനല്‍ നടപടിച്ചട്ടം 91-ാം വകുപ്പു പ്രകാരം മഅദനിക്കു നോട്ടീസ് അയച്ച നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഈ നിയമപ്രകാരം നോട്ടീസ് അയയ്ക്കാന്‍ കോടതിക്കേ അധികാരമുള്ളൂ എന്ന കാര്യം പോലും അന്വേഷണ ഉദ്യോഗസ്ഥന് അറിയില്ലെന്നതു നിര്‍ഭാഗ്യകരമാണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.












Click it and Unblock the Notifications