പെണ്‍കുട്ടികള്‍ക്ക് നാപ്കിന്‍ വെന്‍ഡിങ് മെഷിന്‍
തിരുവനന്തപുരം : സംസ്ഥാനത്തെ 900 സര്‍ക്കാര്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കും.
പെണ്‍കുട്ടികള്‍ക്ക് ഒരു രൂപയ്ക്ക് നാപ്കിന്‍ ലഭിക്കും വിധമാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളുകളില്‍ അധ്യാപക രക്ഷാകര്‍തൃസമിതിയുടെ കീഴിലുള്ള കൗണ്‍സലിങ് വിഭാഗത്തിനായിരിക്കും മെഷീന്റെ മേല്‍നോട്ടം.
ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സര്‍വീസസ് (ഐസിഡിഎസ്) പ്രകാരം വിദ്യാര്‍ത്ഥികള്‍ക്കായി കൗണ്‍സലിങ് നടത്തിയിരുന്ന 163 സ്‌കൂളുകളിലാണ് ആദ്യഘട്ടത്തില്‍ മെഷീന്‍ സ്ഥാപിക്കുന്നത്.
എല്ലാ ഐസിഡിഎസ് പ്രോജക്ടിലും ഒരു സ്‌കൂള്‍ വീതം ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂള്‍ ഇല്ലാത്ത മേഖലയില്‍ ചില സ്ഥലങ്ങളില്‍ എയ്ഡഡ് സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
മൂന്നുമാസത്തിനകം 163 സ്‌കൂളുകളില്‍ മെഷീന്‍ സ്ഥാപിക്കും. ഈ അധ്യയന വര്‍ഷം തന്നെ 251 സ്‌കൂളുകളില്‍ കൂടി മെഷീന്‍ സ്ഥാപിക്കാനാണ് പദ്ധതി. വൈകാതെ 486 സ്‌കൂളുകളില്‍ കൂടി പദ്ധതി നടപ്പാക്കാന്‍ സാമൂഹ്യക്ഷേമവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.
മെഷീന്‍ സ്ഥാപിക്കുന്നതിനായി സംസ്ഥാനസര്‍ എച്ച് എല്‍ എല്ലുമായിട്ടാണ് കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്. ഒരു മെഷീന് 11,175 രൂപയാണ് വില.
രണ്ടാം ഘട്ടത്തില്‍ 486 സ്‌കൂളുകളില്‍ പദ്ധതി തുടങ്ങാന്‍ സാമൂഹ്യ ക്ഷേമ വകുപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി തേടിയിട്ടുണ്ട്.












Click it and Unblock the Notifications