മന്‍മോഹനെ പിള്ളക്കും വേണ്ട?

സുരേന്ദ്രന്‍ പിള്ള ഇപ്പോള്‍ താമസിയ്ക്കുന്നത് കവടിയാര്‍ ടോള്‍ ജംഗ്ഷന് സമീപമുള്ള വസതിയിലാണ്. അവിടെ സൗകര്യക്കുറവുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞ കുറച്ചുകാലമായി മന്‍മോഹന്‍ ബംഗ്ലാവ് ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. മന്‍മോഹനില്‍ വാസമുറപ്പിച്ച വിഎസ് മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്ക് കാലാവധി പൂര്‍ത്തിയാക്കാനാവാതെ ഇറങ്ങിപ്പോരേണ്ടി വന്നു. കേരള കോണ്‍ഗ്രസിലെ പി.ജെ. ജോസഫ്, ടിയു കുരുവിള, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട് മന്‍മോഹന്‍ ബംഗ്ലാവില്‍ നിന്നും പടിയിറക്കപ്പെട്ട ഹതഭാഗ്യന്‍മാര്‍.
ഇതിനിടെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും കുറച്ച് നാള്‍ മന്‍മോഹനില്‍ താമസിച്ചിരുന്നു. പദവിയ്ക്ക് ഇളക്കം തട്ടിയില്ലെങ്കിലും മന്ത്രിയ്ക്ക് അതൊരു ക്ഷീണകാലമായിരുന്നു. ലക്ഷങ്ങള്‍ മുടക്കി ബംഗ്ലാവ് മോടി പിടിപ്പിച്ചെന്ന ആരോപണം മന്ത്രിയ്ക്കെതിരെ ഉയര്‍ന്നു. പുതിയ ഗേറ്റ് പണിതത് ജ്യോതിഷ നിര്‍ദ്ദേശപ്രകാരമാണെന്നുവരെ ആരോപണമുയര്‍ന്നു. ഇതെത്തുടര്‍ന്ന് കോടിയേരി വീടൊഴിഞ്ഞു. ആദ്യം ഹോട്ടല്‍ മുറിയിലേയ്‌ക്കും പിന്നീട് മറ്റൊരു വീട്ടിലേയ്‌ക്കും മാറി.
വിഎസ് സര്‍ക്കാരിന്റെ കാലത്ത് മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തിലെ പലരെയും മന്ത്രിപദത്തില്‍ നിന്ന് ഇറക്കിവിട്ട പാരമ്പര്യം ഈ ബംഗ്ലാവിനുണ്ട്. കെ കരുണാകരനും ബാലകൃഷ്ണ പിള്ളയും എംവി രാഘവനുമൊക്കെ അവരില്‍ ചിലര്‍ മാത്രം.












Click it and Unblock the Notifications