അപമര്യാദ ചോദ്യം ചെയ്ത യുവാവിന്റെ കൈവെട്ടി

ബന്ധുക്കളായ സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ മര്‍ദനമേറ്റ് ആശുപത്രിയില്‍. ആറന്മുള കോട്ട ജംക്ഷനില്‍ സൂര്യ ഹോട്ടല്‍ നടത്തുന്ന കൊച്ചുതുണ്ടില്‍ അഭിലാഷിനെ(25)യാണു ബൈക്കുകളിലെത്തിയ എട്ടംഗസംഘം വെട്ടിയത്.
ഹോട്ടലടച്ച് ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അഭിലാഷിനെ നാലു ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചത്. അഭിലാഷായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്.
അഭിലാഷിന്റെ കൂടെ ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ബന്ധത്തില്‍പ്പെട്ട യുവതിയെ ശല്യം ചെയ്തതിനെ രണ്ടു മാസം മുമ്പ് അഭിലാഷ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നു കരുതുന്നു.കോട്ടയ്ക്ക് സമീപം എലിമുക്കില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
മുളക്കുഴ കോട്ടകവലയില്‍ ഹോട്ടല്‍ നടത്തുന്ന കാരയ്ക്കാട് കൊച്ചുതുണ്ടിയില്‍ ചന്ദ്രന്റെ മകന്‍ അഭിലാഷ്(25) അമ്മ വിജയകുമാരി(52)വിജയകുമാരിയുടെ സഹോദരിമാരായ ശാന്തകുമാരി(44), ഉഷ(42)ഉഷയുടെ ഭര്‍ത്താവ് പൊടിയന്‍(48) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
അഭിലാഷ് ഓടിച്ചിരുന്ന വണ്ടിയുടെ മുന്നില്‍ ബൈക്കുകള്‍ നിര്‍ത്തി മാര്‍ഗതടസ്സമുണ്ടാക്കി. തുടര്‍ന്ന് ഓട്ടോ നിര്‍ത്തി ഇറങ്ങിയ അഭിലാഷിനെ വെട്ടുകയായിരുന്നു. പൊടിയന്റെ രണ്ടുകാലിലും വെട്ടേറ്റിട്ടുണ്ട്. വലതുകൈയുടെ നഖം മുറിഞ്ഞു.
ഉഷയുടെ കൈ അടിയേറ്റ് ചതഞ്ഞു. സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റവരെ മുളക്കുഴയിലും തിരുവല്ലയിലും പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന എട്ടുപേരെ പ്രതിയാക്കി വധശ്രമത്തിന് പോലീസ് കേസ്സെടുത്തു. ബുധനാഴ്ച രാത്രിതന്നെ പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ തിരച്ചില്‍ നടത്തി. രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.
യുവതിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് നേരത്തെ ഇരു വിഭാഗവും ഏറ്റുമുട്ടിയിരുന്നു. അതിന്റെ തുടര്‍ച്ചയാണിതെന്ന് പേലീസ് പറഞ്ഞു. കോട്ടയില്‍ പേലീസ് പിക്കറ്റ് ഏര്‍പ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച്‌വ്യാഴാഴ്ച വ്യാപാരി വ്യവസായികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.












Click it and Unblock the Notifications